കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിക്കും: മുഖ്യമന്ത്രി തലകുത്തി നിന്നാലും പാലക്കാട്ട് ബ്രൂവറി കൊണ്ടുവരാൻ ആകില്ലെന്ന് കെ മുരളീധരന്‍

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചേക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കെ മുരളീധരന്‍ രംഗത്ത്. കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിച്ചിരിക്കും. ഇത്രകാലവും ഞങ്ങൾ നടത്തിയത് വെജിറ്റേറിയൻ സമരം ആണെങ്കിൽ ഇനി നോൺ വെജിറ്റേറിയൻ സമരം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തലകുത്തി നിന്നാലും പാലക്കാട്ട് ബ്രൂവറി കൊണ്ടുവരാൻ ആകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു. കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ  ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…

Read More