ആറു വയസുകാരിയുടെ പരിഭവം നാട്ടിൽ പാട്ടായി; ഇത്തിഹാദ് വിമാനത്തിൽ കുട്ടികൾക്ക് ചോക്ലേറ്റ് ഇല്ലത്ര..! കഷ്ടമെന്ന് യാത്രക്കാർ

ഇത്തിഹാദ് എയർവേസിൽ യാത്ര ചെയ്ത ആറുവയസുകാരിയുടെ പരിഭവം ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന ബുക്കിലാണ് തൻറെ അഭിപ്രായങ്ങൾ തുറന്നെഴുതിയത്. അവളുടെ പ്രതികരണം ഇനി ഇത്തിഹാദിൽ സഞ്ചരിക്കുന്ന എല്ലാ കുട്ടികൾക്കും ഗുണകരമായി മാറാം. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ചോക്ലേറ്റ് ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു കുട്ടിയുടെ പരാതി. ചോക്ലേറ്റ് ഉൾപ്പെടുത്താതെയുള്ള ഭക്ഷണം തൃപ്തിപ്പെടുത്തന്നതല്ല എന്നാണ് ബാലിക എഴുതിയത്. പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു- കുട്ടികളുടെ ഭക്ഷണം നല്ലതല്ല, കാരണം അതിൽ ചോക്കലേറ്റ് ഇല്ലായിരുന്നു. കുട്ടികൾക്ക് ചൂടുള്ള ടവൽ നൽകിയില്ല. ബിസിനസ്-ഇക്കണോമി…

Read More