കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട; വീട്ടിൽ തയ്യാറാക്കിയാലോ?
സാധാരണ അട ഉണ്ടാക്കി മടുത്തോ? ഇനി കുട്ടികള്‍ക്കായി ചെറുപയര്‍ അട തയ്യാറാക്കി നോക്കാം.ആവിയിൽ വേവിച്ചെടുക്കുന്ന രുചികരമായ പലഹാരമാണിത്. ചേരുവകള്‍ ചെറുപയര്‍ പുഴുങ്ങിയത്- രണ്ട് കപ്പ് കരിപ്പെട്ടി- ഒരു കപ്പ് അരിപ്പൊടി- മൂന്ന് കപ്പ് പഞ്ചസാര- 1 ടീസ്പൂണ്‍ ഏലയ്ക്ക- രണ്ടെണ്ണം കശുവണ്ടി നുറുക്കിയത്- 10 എണ്ണം തയ്യാറാക്കുന്ന വിധം പുഴുങ്ങിയ ചെറുപയര്‍,കരിപ്പെട്ടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. അരിപ്പൊടി,പഞ്ചസാര,ഏലയ്ക്ക,കശുവണ്ടി എന്നിവ പാകത്തിന് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. മാവ് ഇലയിൽ പരത്തി അതിന് മുകളിലേയ്ക്ക് ചെറുപയര്‍ മിക്‌സ് വെച്ചു…