യുഎസിൽ പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് ആശുപത്രി വിട്ടു

പന്നിവൃക്ക സ്വീകരിച്ച് 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യൂസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് പന്നിവൃക്ക സ്വീകരിച്ചത്. മസാചുസെറ്റ്സിലെ ജനറൽ ആശുപത്രിയിലായിരുന്നു നിർണായകമായ മാറ്റിവെക്കൽ ശസ്ത്രക്രിയ. മാര്‍ച്ച് 16നായിരുന്നു ശസ്ത്രക്രിയ. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകൾ കഴിച്ച് റിച്ചാർഡ് സ്ലേമാൻ ഇത്രയും ദിവസം വിശ്രമിക്കുകയായിരുന്നു.  മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്…

Read More

കുഞ്ഞു ആദിദേവിന് വൃക്കയിൽ ക്യാൻസർ, ചികിത്സയ്ക്ക് പണമില്ല, കനിവ് തേടി മാതാപിതാക്കൾ

കുഞ്ഞുപ്രായത്തിൽ ക്യാൻസറിനോട് പൊരുതുകയാണ് തിരുവനന്തപുരത്തെ ഒരു രണ്ടര വയസുകാരൻ. നേമം സ്വദേശിയായ അജിത്കുമാറിന്റെയും ബീനയുടെയും മകൻ ആദിദേവാണ് വൃക്കകൾക്ക് ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ളത്. കൂലിപ്പണിക്കാരനായ അജിത്കുമാറും കുടുബവും മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. നടന്ന് തുടങ്ങും മുമ്പ് കുഞ്ഞ് ആദിദേവ് ക്യാൻസറിന് മുന്നിൽ വീണുപോയി. ഒന്നര വയസിൽ വിട്ടുമാറാതെ വന്നൊരു വയറുവേദനയിൽ നിന്നാണ് തുടക്കം. പരിശോധനയിൽ രണ്ട് വൃക്കകളിലും മുഴ കണ്ടെത്തി. ഇടത് വശത്തും വലത് വശത്തുമായി അഞ്ച് മുഴകൾ. അഞ്ച് വയസിന് താഴെയുള്ള…

Read More