
ആന്ധ്രാപ്രദേശിൽ കല്യാണപ്പന്തലിൽ നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് അമ്മ; തടഞ്ഞവർക്ക് നേരെ മുളകുപൊടി പ്രയോഗവും
ആന്ധ്രാപ്രദേശിൽ വിവാഹ വേദിയിൽ നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ബന്ധുക്കൾ. കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. വധു സ്നേഹയെ വീട്ടുകാർ ബലമായി കല്യാണപ്പന്തലിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്നേഹയുടെയും ബത്തിന വെങ്കടാനന്ദിന്റെയും വിവാഹം തീരുമാനിച്ചിരുന്ന കാഡിയം പ്രദേശത്തെ ഒരു ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവമുണ്ടായത്. വിവാഹ സ്ഥലത്തുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്നേഹയുടെ അമ്മ, സഹോദരൻ, മറ്റ് ബന്ധുക്കൾ എന്നിവർ ചേർന്നാണ് യുവതിയെ ബലമായി വലിച്ചിഴയ്ക്കുന്നതെന്നത് ഇതിൽ വ്യക്തമാണ്. പലരും സ്നേഹയെ കൊണ്ടുപോകുന്നത് തടയാൻ…