
ജമ്മു കാശ്‌മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ട നിലയിൽ
ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിലാൽ അഹമ്മദ് ഭട്ട് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ വെടിയേറ്റതിന്റെ മുറിവുകളുണ്ട്. അനന്ത്‌നാഗിലെ പത്രിബാൽ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ആർമിയും ജമ്മു കാശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ ഭീകരർ ടെറിടോറിയൽ ആർമിയുടെ 161 യൂണിറ്റിലെ രണ്ട് സൈനികരെ തട്ടികൊണ്ടുപോവുകയായിരുന്നു. അനന്ത്നാഗിലെ കൊക്കർനാഗ് പ്രദേശത്തെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരും. ഇവരിൽ ഒരാൾ…