
വിജയേന്ദ്രപ്രസാദും കിച്ച സുധീപും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു
കിച്ച സുധീപിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ്. മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ് സംവിധാനം. ആർ ചന്ദ്രു ഒരുക്കുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണെന്നും ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കും. വിജയേന്ദ്ര പ്രസാദ് എഴുതിയ…