
അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള പീഡനങ്ങൾ എല്ലായിടത്തുമുണ്ട് ; നടി ഖുശ്ബു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. നിങ്ങളുടെ തുറന്നു പറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല, തുറന്നുപറയണമെന്ന് മാത്രം. എത്ര നേരത്തെ പറയുന്നു അത്രയും വേഗം മുറിവുകള്‍ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും നടി പറഞ്ഞു.അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങള്‍ എല്ലായിടത്തും ഉള്ളതാണെന്നും നടി ഖുശ്ബു വ്യക്തമാക്കി. താരം എക്‌സില്‍ പങ്കുവെച്ച കുറുപ്പിലാണ് ഇക്കാര്യം പറയുന്നത്. അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയവും നീ എന്തിന് ചെയ്തു, എന്തിന് വേണ്ടി…