
ഖരീഫ് സീസൺ ; സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചു
ഒമാനിലെ ദോഫാറിൽ ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. 2023നെ അപേക്ഷിച്ച് ഇത്തവണത്തെ സീസൺ ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ 11 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ദോഫാർ ഗവർണറേറ്റിന്റെ മികച്ച ടൂറിസം പദ്ധതിയാണ് ഖരീഫെന്നും സ്വദേശികളും വിദേശികളുമായി ധാരാളം യാത്രക്കാർ വരും ദിവസങ്ങളിൽ സലാല എയർപോർട്ട് വഴി യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സലാല എയർപോർട്ട് വൈസ് പ്രസിഡന്റ് സക്കരിയ്യ ബിൻ യാകൂബ് അൽ ഹറാസി പറഞ്ഞു. ഒമാനിലെ ഗവർണറേറ്റുകളിൽ ടൂറിസം സീസൺ ആരംഭിക്കുന്നതോടെ പ്രത്യേകിച്ച് ഖരീഫ് സീസൺ…