തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വാർത്ത വ്യാജം; കെജിഎംഒഎ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധമായ വാർത്തയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെജിഎംഒഎ. ആരോഗ്യ വകുപ്പിൻ്റേയും ആരോഗ്യ പ്രവർത്തകരുടേയും പ്രതിച്ഛായ തകർക്കുന്ന തരത്തിൽ തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. ശരീരത്തിൽ ഉണ്ടാകുന്ന സെബേഷ്യസ് സിസ്റ്റ് എന്ന മുഴ നീക്കം ചെയ്തതിനുശേഷം ഉള്ളിലെ പഴുപ്പ് പോകുന്നതിനു വേണ്ടി ഗ്ലൗ ഡ്രയിൻ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണാജനകമായ വാർത്തയ്ക്ക് അടിസ്ഥാനമെന്ന് കെജിഎംഒഎ…

Read More

കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് വിളിപ്പിച്ചു; തിരുവനന്തപുരം കലക്ടർക്കെതിരെ ഡോക്ടർമാരുടെ സംഘടന

തിരുവനന്തപുരം കളക്ടർക്കെതിരെ ആരോപണവുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത്. ചികിത്സയ്ക്കായി കലക്ടർ സ്വവസതിയിലേക്ക് ഡോക്ടറെ വിളിപ്പിച്ചെന്നാണ് പരാതി. കെജിഎംഒഎയാണ് കലക്ടർ ജെറോമിക് ജോർജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്. കലക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് വീട്ടിലേക്ക് വിളിപ്പിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെയാണ് കളക്ടർ വീട്ടിലേക്ക് വിളിപ്പിച്ചത്. കലക്ടറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് കെജിഎംഒ കുറ്റപ്പെടുത്തി.

Read More