
ഷാർജ ഇന്ത്യൻ സ്‌കൂളിലേക്കുള്ള കെ.ജി പ്രവേശനം;നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.
ഷാർജ ഇന്ത്യൻ സ്‌കൂളിലേക്ക് പതിവു പോലെ കെ.ജി.യിലേക്കുള്ള അഡ്മിഷനുള്ള അപേക്ഷ കൂടിയപ്പോൾ സ്‌കൂൾ മാനേജ്‌മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.1500 ഓളം അപേക്ഷകളാണ് ഇത്തവണ കെ.ജി യിലേക്കുണ്ടായിരുന്നത്. ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്‌സറിയിൽ നിന്നുള്ള 300 കുട്ടികൾക്കും , സിബ്ളിംഗ് കാറ്റഗറിയിലുള്ള (സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾ ) 450 ഓളം കുട്ടികൾക്കും സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കും ശേഷം ഒഴിവു വരുന്ന മറ്റു സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടന്നത്. രക്ഷിതാക്കൾക്കൊപ്പമെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് കുഞ്ഞുങ്ങളാണ് നറുക്കെടുപ്പിന്…