കുവൈത്തിലുണ്ടായ തീപിടുത്തം ; സംഭവം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം , മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകും

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്. കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു….

Read More

കുവൈത്ത് ദുരന്തം; കെ.ജി എബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം; അന്വേഷണവുമായി സഹകരിക്കും

എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. അബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം. അദ്ദേഹത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. കുവൈത്തിലെ നിയമാനുസരണം കമ്പനിയയുടെ ചെയർമാൻ ഒരു അറബ് വംശജനാണെന്നും എബ്രഹാമിന്റെ മകനും എൻ.ബി.ടി.സി ഡെപ്യൂട്ടി ഡയറക്‌ടറുമായ ഷിബി എബ്രഹാം,കെ.ജി.എ ഗ്രൂപ്പ് ഡയറക്‌ടർ ഈപ്പൻ എന്നിവർ പറഞ്ഞു. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ഇരുവരും വ്യക്തമാക്കി. കെട്ടിടത്തിൽ കൃത്യമായ രീതിയിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു. മുനിസിപ്പാലിറ്റിയുടെ കർശന പരിശോധനകൾ നടക്കുന്നുണ്ട്. സെക്യൂരിറ്റി റൂമിൽ മൊബൈൽ ചാർജർ കുത്തിയപ്പോളുണ്ടായ ചെറിയ അഗ്നിയാണ്…

Read More