
‘പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണം, ഞാന്‍ അതിജീവിക്കും; പരാതിക്കാരിയുടെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പിള്ളി
ബലാത്സംഗത്തിന് പൊലീസ് കേസെടുത്തതിന് പിന്നാലെ, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്സ് ആപ്പ് സന്ദേശം അയച്ചു. പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നല്‍കുമെന്നും എല്‍ദോസ് സന്ദേശത്തില്‍ പറയുന്നു. കേസിലെ പ്രധാന സാക്ഷിക്ക് ഇന്നലെ പുലര്‍ച്ചെ 2.30 നാണ് എല്‍ദോസ് സന്ദേശമയച്ചത്. ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന്…