
‘തനിക്ക് വലുത് ആത്മാഭിമാനം’; ഗുജറാത്തിൽ ബിജെപി എം.എൽ.എ കേതൻ ഇനാംദാർ രാജി വച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു. ആത്മാഭിമാനമാണ് ഏറ്റവും വലുതെന്ന ഉൾവിളിയാണ് രാജിക്ക് പിന്നിലെന്ന് ഇനാംദാർ. കേതൻ ഇനാംദാർ തന്റെ രാജിക്കത്ത് നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് കൈമാറി. ആത്മാഭിമാനമാണ് ഏറ്റവും വലുതെന്ന് മനസ്സിലാക്കുന്നു. നീക്കം സമ്മർദ്ദ തന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വഡോദര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിന്റെ വിജയം ഉറപ്പാക്കാൻ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. “വർഷങ്ങളായി ഒപ്പം നിൽക്കുന്ന ചെറുതും വലുതുമായ…