ഗവർണർ-സർക്കാർ തർക്കം: സുപ്രീംകോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ നവകേരള സദസ്സിന്‍റെ പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതി ഇടപെടാൻ പോകുന്നു എന്ന കാര്യം ഏറെ ശ്ലാഘനീയമാണ്. ഈ വിഷയത്തിൽ മാർഗനിർദ്ദേശം രൂപവത്കരിക്കുമെന്ന് പറഞ്ഞപ്പോൾ അതിന് സഹായകമായ നിലപാടാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം…

Read More

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം എന്ന നിലയിൽ ഇന്നലെ നടത്തിയ പരിപാടി അപഹാസ്യമെന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രം​ഗത്ത്. 2023 മെയ് മാസത്തിൽ ആദ്യ കപ്പൽ എത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്. കമ്മീഷനിങ്‌ എന്നാണ് എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് തന്നെ ഉറപ്പില്ല. ഇന്നലെ ചെലവാക്കിയ കോടികൾ അദാനിയുടേതാണോ സർക്കാരിന്‍റെ ആണോ എന്ന് ചോദിച്ച അദ്ദേഹം ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണെന്നും പറഞ്ഞു. അദാനിയെ എതിർക്കുന്നവരാണ് അദാനിയുടെ പണം മുടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അസാധ്യ കാര്യം നടത്തി എന്ന്…

Read More