
കേരളീയം 2023ന് തലസ്ഥാന നഗരിയിൽ വർണാഭമായ സമാപനം; എല്ലാ വർഷവും കേരളീയം നടത്തുമെന്ന് മുഖ്യമന്ത്രി
ഏഴ് ദിവസം നീണ്ട് നിന്ന കേരളീയം 2023ന് വർണാഭമായ സമാപനം. സമ്മേളനത്തിന്റെ സമാപന വേദിയിൽ കേരളീയത്തെ വിമർശിച്ചവർക്ക് മുഖ്യമന്ത്രി മറുപടി നൽകി.കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും ഇത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനാണ് കേരളീയത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു….