കേരളീയം വേദിയിലെ ആദിമം പ്രദർശനം; ദേശീയ പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച

ആദിവാസികളെ ‘കേരളീയം’ പരിപാടിയിൽ അവതരിപ്പിച്ചതിനെതിരെ ദേശീയ പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച.’കേരളീയ’ത്തിലെ ഫോക്ക് ലോർ അക്കാദമിയുടെ ‘ആദിമം’ പ്രദർശനത്തിനെതിരെ നേരത്തെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിയതിന് സർക്കാർ മാപ്പ് പറയണമെന്ന് ആദിവാസി – ദളിത് സംഘടനകൾ ആവശ്യപ്പെട്ടു. എന്നാല്‍, വിവാദം അനാവശ്യമെന്നാണ് സർക്കാരിന്റെയും ഫോക് ലോർ അക്കാദമിയുടെയും പ്രതികരണം. കേരളീയത്തോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാര വളപ്പിൽ ഒരുക്കിയിരിക്കുന്ന ആദിമം ലിവിംഗ് മ്യൂസിയത്തിന് എതിരെയാണ് വിമർശനം ഉയര്‍ന്നത്. കുടിലുകളും ഏറുമാടവും കെട്ടി പരാമ്പരാഗത…

Read More

സർക്കാരും പാർട്ടിക്കാരും ചേർന്ന് ജനങ്ങളെ പിഴിയുന്നു; കേരളീയം പരിപാടിയേയും, സർക്കാരിനെയും വിമർശിച്ച് കെ.സുധാകരൻ

ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.സര്‍ക്കാരും പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിയുന്നത്. സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും കെ.സുധാകരൻ പറഞ്ഞു. 140 നിയോജകമണ്ഡലങ്ങളിലും തകൃതിയായ പിരിവാണ് നടക്കുന്നത്. ഗ്രാമീണ മണ്ഡലത്തില്‍നിന്ന് 25 ലക്ഷവും നഗരമണ്ഡലത്തില്‍നിന്ന് 30 ലക്ഷവുമാണ് ലക്ഷ്യം.സിപിഎംനേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോള്‍ പിരിവിനു പിന്നാലെ ഭ്രാന്തമായി പായുകയാണ്….

Read More