
കേരളവർമ്മയിൽ തെരഞ്ഞെടുപ്പ്: 4 തവണ റീകൗണ്ടിങ് നടത്തി; എസ്എഫ്ഐക്കാർ എന്തുംചെയ്യുന്നവരെന്ന് കെ. സുധാകരൻ
കേരളവര്‍മ കോളേജിലെ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിൽ നാലുതവണയിലേറെ റീകൗണ്ടിങ് നടത്തിയെന്നാണ് തനിക്കുകിട്ടിയ വിവരമെന്നും അതില്‍ ക്രമക്കേടുണ്ടെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. റീകൗണ്ടിങ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ. ഒരു വോട്ടിന് തോറ്റിടത്ത് ഏഴുവോട്ടിന് ജയിച്ചുവെന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്തതാണ്. അതുകൊണ്ട് അത് നിയമവശത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന് കെ.പി.സി.സി. പൂര്‍ണമായ പിന്തുണ കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരു വോട്ടിന് ജയിച്ചുനിന്ന ഒരു തിരഞ്ഞെടുപ്പ്. റീകൗണ്ടിങ് ആവശ്യം ഉയരുന്നു. നാലോ അഞ്ചോ തവണ റീകൗണ്ടിങ് നടത്തി. അങ്ങനെയുണ്ടോ ഒരു റീകൗണ്ടിങ്?…