ഷഫ്നയുടെ മരണം കൊലപാതകം; ശരീരത്തിൽ മുറിവുകളും ബലം പ്രയോഗിച്ച പാടുകളും, ആരോപണവുമായി ബന്ധുക്കൾ

കണ്ണൂർ ചൊക്ലിയിലെ ഷഫ്നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗത്ത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യ ഇരുപത്തിയാറുകാരി ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴുമണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഫ്ന ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. ഭര്‍തൃവീട്ടുകാര്‍ ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നു കുടുംബം…

Read More

സൈബർ ആക്രമണം: പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തു

സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴിയെടുത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രവും സമ്പാദ്യവുമടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി സൈബർ ആക്രമണമുണ്ടായത്. ഇടത് പ്രവർത്തകനും സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറിയുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് അച്ചു പരാതി നൽകിയത്. അതിനു പിന്നാലെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. പരാതിയെ തുടർന്ന് നന്ദകുമാർ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ സാമ്പത്തിക ക്രമക്കേടുമായി…

Read More

മഅ്ദനി നാളെ കേരളത്തിലെത്തും; പിതാവിനെ കാണും, ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങൾ പിന്നീട്

പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നാളെ കേരളത്തിൽ മടങ്ങിയെത്തും. ബാംഗ്ലൂരില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ പിന്‍വലിച്ച് കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധി വന്നതിനെ തുടർന്നാണ് നാളെ അദ്ദേഹം കേരളത്തിലെത്തുന്നത്. രാവിലെ ബാംഗ്ലൂരില്‍ നിന്ന് വിമാനമാര്‍ഗ്ഗം തിരുവനനന്തപുരം അന്താരാഷട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി റോഡ് മാര്‍ഗ്ഗം അന്‍വാര്‍ശ്ശേരിയിലേക്ക് യാത്ര തിരിക്കും. ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം സ്വീകരിക്കും. അന്‍വാര്‍ശ്ശേരിയിലെത്തുന്ന…

Read More

ട്രെയിന്‍ ആക്രമണക്കേസ് പ്രതിയുടെ രേഖാ ചിത്രത്തിന് വിമര്‍ശനം 

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേരളാ പൊലീസ്. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കി. കമന്റ് ബോക്‌സിലൂടെയാണ് പൊലീസിന്റെ വിശദീകരണം. ”പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്‌സ് എപ്പോഴും ശരിയാവണം…

Read More