
നവകേരള സദസിനോട് അലർജി ഫീലാണ് കോൺഗ്രസിനുള്ളത്, ഡിവൈഎഫ്‌ഐയുടെ സ്റ്റേഷൻ ആക്രമണം പൊലീസ് നോക്കിക്കോളും; മുഖ്യമന്ത്രി
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയുള്ള ഡിവൈഎഫ്‌ഐ അക്രമത്തെ കുറിച്ചുള്ള ചോദ്യത്തിന് പൊലീസ് നോക്കിക്കോളുമെന്ന് മുഖ്യമന്ത്രി. നവകേരള സദസിനോട് കോൺഗ്രസിന് പകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രതിഷേധം അസ്വസ്ഥതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തു. നവകേരള സദസിനോട് അലർജി ഫീലാണ് കോൺഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പ്രചാരണ ബോർഡുകൾ പരസ്യമായി തല്ലി തകർക്കുന്നു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്തതാണിത്. പൊലീസിന് നേരെ മുളക് പൊടി എറിയുക, ഗോലി എറിയുക. ഇത്തരം അക്രമങ്ങൾ നടത്താനുള്ള മാനസിക അവസ്ഥ…