സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ; നവകേരള സദസിനെ കുറിച്ച് വിലയിരുത്തും, പുതിയ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോ​ഗത്തിൽ നവകേരള സദസ്സിന്റെ വിലയിരുത്തൽ ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടക്കും. നവ കേരള സദസ്സ് വൻ വിജയമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പരാതികൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന് സിപിഐഎം സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകും. അതേസമയം, കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ…

Read More

അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത: വിദഗ്ധർ

അവധിക്കാലത്തിന് ശേഷം കേരളത്തിൽ കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ പറയുന്നു. സംസ്ഥാനത്തും രാജ്യത്തും ലോകത്തും കൊവിഡ് കേസുകൾ കൂടി വരുകയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി തുടരുകയാണ് കേരളം. വ്യാപന ശേഷി കൂടുതലുള്ള ആർജിത പ്രതിരോധശേഷിയെ മറികടക്കുന്ന…

Read More

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ. പ്രാഥമിക കണക്കെടുപ്പിൽ 6,21,167 പരാതികൾ ലഭിച്ചതായാണ് വിവരം. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത്‌ നിന്നും കിട്ടിയത്. തൊട്ടുപിന്നിൽ പാലക്കാട് ജില്ലയാണ്. 61,204 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം പൂർണമായിട്ടില്ല. പരാതി പരിഹരിക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ കണക്കെടുപ്പ് മാത്രമാണ് പൂർത്തിയായത്. എറണാകുളം ജില്ലയിൽ ഇനി…

Read More

ചില മാധ്യമപ്രവർത്തകരെ വാടകക്കെടുത്ത് അന്യസംസ്ഥാന ലോബികൾ ടൂറിസം മേഖലയെ തകർക്കാൻ ശ്രമിക്കുന്നു; മന്ത്രി

ചില മാധ്യമപ്രവർത്തകരെ വാടകക്കെടുത്ത് അന്യസംസ്ഥാന ലോബികൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ തകർക്കാനുള്ള കുപ്രചരണം നടത്തുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തലസ്ഥാനത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ ചാവക്കാട് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥയെ തുടർന്ന് ഇളക്കി മാറ്റുന്നതിന് ഇടയിൽ ചിത്രം പകർത്തി ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നിരിക്കുന്നു എന്ന് ഒരു പ്രമുഖ മാധ്യമത്തിൽ ടൂറിസം മന്ത്രിയുടെ കാർട്ടൂൺ വെച്ച് വാർത്ത വന്നിരുന്നു. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ…

Read More

കേരളത്തിലെ ബീച്ച് ടൂറിസം ഏത് വിധേനയും നടപ്പാക്കും, മന്ത്രി പി എ മുഹമ്മദ് റിയാസ്; വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സന്ദർശകർക്കായി തുറന്ന് നൽകി

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ലോബിയല്ല, എന്ത് വന്നാലും കേരളത്തിൽ ബീച്ച് ടൂറിസം നടപ്പിലാക്കും. വർക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കടലോര ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും. കേരളത്തെ ബീച്…

Read More

കേരളത്തിൽ പുതുതായി 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ 3128 ആക്ടീവ് കേസുകൾ

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 3128 ആയി ഉയർന്നു. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് .അതേസമയം വിമാനത്താവളങ്ങളിൽ തൽകാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിർദേശിച്ചു. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കര്‍ണാടക കൊവിഡ് ബോധവത്ക്കരണം തുടങ്ങി. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി,…

Read More

കേരളത്തിൽ മഴയ്ക്ക് സാധ്യത ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് കടലാക്രമണത്തിനും തെക്കൻ കേരളത്തിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ…

Read More

മന്ത്രി സഭാ പുന:സംഘടന; മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജിവെച്ചു, കെ ബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരാകും

സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രി സ്ഥാനം രാജിവച്ചു. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ​ഗതാ​ഗത വകുപ്പ് മന്ത്രിയാണ് ആന്റണി രാജു. പുതിയ മന്ത്രിമാർ ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്യും.കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്. പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു….

Read More

കേരളത്തിൽ 24 മണിക്കൂറിനിടെ 266 കേസുകൾ കൂടി സ്ഥിരീകരിച്ചു ഇന്നലെ 2 മരണം

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2872 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കർണാടകത്തിൽ ഇന്നലെ 70 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3420 ആയി.

Read More

കേരളത്തിലേക്ക് ഡീസൽ ഒഴുക്ക്; നാല് മാസത്തിനിടെ മാഹിയിൽനിന്നുളള 30,000 ലിറ്റർ ഡീസൽ പിടിച്ചു

കേരളത്തെ അപേക്ഷിച്ച് ഡീസലിന് വില കുറവായതിനാൽ മാഹിയിൽനിന്നും മംഗളൂരുവിൽനിന്നും കേരളത്തിലേക്ക് വൻതോതിൽ ഡീസൽ ഒഴുകുന്നു. കേരളത്തെ അപേക്ഷിച്ച് ഡീസലിന് 13.56 രൂപ കുറവാണ് മാഹിയിൽ. കർണാടകയിൽ കുറവ് 14 രൂപ. ജി.എസ്.ടി. എൻഫോഴ്സ്‌മെന്റ് നോർത്ത് സോണിനു കീഴിൽ നാലുമാസത്തിനിടെ പിടികൂടിയത് 30,000 ലിറ്റർ ഡീസലാണ്. പിഴ ഉൾപ്പെടെ ഈടാക്കിയത് 31 ലക്ഷം രൂപ. പിടിക്കപ്പെടാതെ പോകുന്ന ഡീസൽക്കടത്ത് ഇതിലുമേറെയാണെന്നാണ് നിഗമനം.

Read More