
62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും
62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട്ടുനിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലുള്ള എല്ലാ ജില്ലകളിലും കപ്പിന് സ്വീകരണം നല്‍കും. ഇതിനു പുറമെ നാളെ ജില്ലയില്‍ പ്രവേശിക്കുന്ന സ്വര്‍ണക്കപ്പിന് വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും. കുളക്കടയിലെ ആദ്യ സ്വീകരണത്തിനുശേഷം കൊട്ടാരക്കര മാര്‍ത്തോമ ഹൈസ്‌കൂള്‍, കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജങ്ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, ആശുപത്രിമുക്ക്, മുക്കട ജങ്ഷന്‍, ഇളമ്പള്ളൂര്‍ ജങ്ഷന്‍, കേരളപുരം ഹൈസ്‌കൂള്‍, ശിവറാം…