കെഎസ്ആർടിസി ശമ്പള വിതരണം ; രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി. ശമ്പളവിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. എല്ലാ മാസവും പത്താം തീയതി മുഴുവൻ ശമ്പളവും നൽകണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സാമ്പത്തിക ബാധ്യതകൾ…

Read More

പെണ്‍കുട്ടികളെ സ്വയം പര്യാപ്തതയില്‍ എത്തിച്ചതിനു ശേഷമാവണം വിവാഹം: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

നിയമപരമായി 18 വയസില്‍ വിവാഹം കഴിക്കാന്‍ സാധിക്കുമെങ്കിലും ഈ പ്രായത്തില്‍ തന്നെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധബുദ്ധി പുലര്‍ത്തേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. പെണ്‍കുട്ടികളെ സ്വയം പര്യാപ്തതയില്‍ എത്തിച്ചതിനു ശേഷമാവണം വിവാഹം നടത്തേണ്ടതെന്ന് സതീദേവി പറഞ്ഞു. പട്ടിക വര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചല്‍ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീദേവി. കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പുകള്‍ മുഖേന യുവതികള്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു. ‘അംഗന്‍വാടികളിലേക്കും സ്‌കൂളുകളിലേക്കും എല്ലാ ദിവസവും കുട്ടികളെ…

Read More

പി ജയരാജൻ ആർമിയെ ശാസിച്ചത് പഴയ ചരിത്രം; മുഖ്യമന്ത്രിയുടെ സ്തുതി ഗാനത്തിൽ തെറ്റില്ല; ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗാനത്തിൽ തെറ്റില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനം ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതിൽ തെറ്റില്ല. പി ജയരാജൻ ആർമിയെ പാർട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചും ഇ പി ജയരാജൻ സംസാരിച്ചു. ഗവർണറെ കാണാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ ഗവർണർക്കല്ല,…

Read More

കേരളത്തിൽ ഇടിമിന്നലോടെ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്നാട് തീരത്ത്  08-01-2024 (നാളെ) രാത്രി 11.30 വരെ 1.0  മുതൽ 1.8 മീറ്റർ വരെയും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ…

Read More

അതിവേഗ നിയമനവുമായി പിഎസ്‌സി

സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ അതിവേഗ നിയമനവുമായി പിഎസ്‌സി. 247 അസിസ്റ്റന്റ് സര്‍ജന്മാര്‍ക്ക് കൂടി നിയമന ശുപാര്‍ശ അയച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ 2021 മാര്‍ച്ചില്‍ നിലവില്‍ വന്ന അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ആകെ അയച്ച നിയമന ശുപാര്‍ശകളുടെ എണ്ണം 610 ആയി. 30 പേര്‍ക്ക് കൂടി ഈ തസ്തികയിലേക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 17 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.   മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം…

Read More

സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി

പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ദേശീയ തലത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം പതിറ്റാണ്ടുകൾ പിറകിലായിരുന്നു. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവ ശേഷി തന്നെയാണ് ഇതിനു പ്രധാന കാരണം. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് നീക്കിവയ്ക്കുന്ന പരിമിത ഫണ്ടുകൾ പോലും ശമ്പളവും പെൻഷനുമടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കേണ്ടി വരുന്നത് സ്ഥിതിഗതികൾ അതീവ സങ്കീർണമാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ബോഡി കോർപ്പറേറ്റ് മാതൃകയിൽ കിഫ്ബി രൂപീകരിച്ചത്. പെട്രോളിയം സെസ്, മോട്ടോർ വാഹന ടാക്സിലെ വിഹിതം തുടങ്ങിയ വരുമാന…

Read More

കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്; അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയം: എം.വി ഗോവിന്ദൻ

 മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. തൃശ്ശൂരിൽ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ വിമര്‍ശനത്തോടും രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ കുടുംബശ്രീയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സ്ത്രീ ശാക്തീകരണ ചരിത്രത്തിൽ നിന്ന് ബോധപൂർവ്വം ചില പേരുകൾ പ്രധാനമന്ത്രി…

Read More

സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്, കല പോയിൻറ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി…

Read More

‘മോദി ഗ്യാരണ്ടി ‘ കേരളത്തിൽ നടപ്പില്ല; കെ.മുരളീധരന്‍

പ്രധാനമന്ത്രി ഇന്നലെ തൃശ്ശൂരില്‍ പങ്കെടുത്ത സ്ത്രീ ശക്തി മോദിക്കൊപ്പം റാലി കൊണ്ട് ബിജെപിക്ക് കേരളത്തില്‍ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തിൽ നടപ്പില്ല. മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ല. പിണറായി വിളിച്ചാലും കോണ്ഡഗ്രസ് അധികാരത്തിൽ  ഇരിക്കുമ്പോൾ വിളിച്ചാലും പ്രമുഖര്‍ സമ്മേളനത്തിനും റാലിക്കും വരും . അത് വോട്ടാകില്ല. ഇടക്കിടെ ബി ജെ പി സ്വർണ്ണക്കടത്ത്  പിണറായിയെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. അതേ സമയം മോദിയുടെ ഗാരന്‍റി ‘…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി; കാത്തിരുന്നത് വൻ ജനാവലി

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വൻ ജനാവലിയാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ റോഡ് മാർഗമാണ് സഞ്ചരിച്ചത്. തുടർന്ന് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ മോദിയുടെ ഒന്നരക്കിലോമീറ്റർ റോഡ് ഷോ നടന്നു. ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. ശോഭന, പി ടി ഉഷ, അനിൽ ആൻറണി, പി…

Read More