ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ-ഗവർണർ പോരിന്‍റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചതെന്നും നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞ വി ഡി സതീശൻ സംസ്ഥാന സർക്കാർ ഇരുട്ടിലാണെന്നും തുറന്നടിച്ചു. ഇത്രയും മോശം നയപ്രഖ്യാപനം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. യഥാർഥ്യവുമായി…

Read More

ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ സർക്കാർ പോര് അതിൻറെ ഉച്ഛസ്ഥായിയിൽ നിൽക്കുന്നതിനിടയിലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോട് കൂടിയാണ് സമ്മേളനത്തിൻറെ തുടക്കം. ഗവർണർ 8.50 ഓടെ നിയമസഭയ്ക്ക് മുന്നിലെത്തും.മുഖ്യമന്ത്രിയും സ്പീക്കറും, പാർലമെൻററികാര്യ മന്ത്രിയും ചേർന്നാണ് ഗവർണറെ സ്വീകരിക്കേണ്ടത്. പുതിയ മന്ത്രിമാരുടെ സതൃപ്രതിജ്ഞ വേദിയിലെ ദൃശ്യങ്ങൾ മലയാളികൾ മറന്നിട്ടില്ല. മുഖ്യമന്ത്രിയോട് മുഖം തിരിച്ച ഗവർണറുടെ ഇന്നത്തെ നീക്കങ്ങൾ സർക്കാരും ഉറ്റ് നോക്കുന്നുണ്ട്. മുഖ്യമന്ത്രി ബൊക്കെ നൽകി സ്വീകരിക്കുമ്പോൾ ഗവർണറുടെ…

Read More

ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ 20 കോടി XC-224091 എന്ന നമ്പറിന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XC-224091 എന്ന നമ്പറിന്. പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പി. ഷാജഹാൻ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ ഇവയാണ്- XE 409265 XH 316100 XK 424481 XH 388696 XL 379420…

Read More

പെൻഷൻ മുടങ്ങിയ ഭിന്നശേഷിക്കാരൻ മരിച്ച നിലയിൽ

കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വളയത്ത് ജോസഫ് എന്ന 74 കാരനാണ് മരിച്ചത്. ആറ് മാസമയി ഇദ്ദേഹത്തിന് പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതുകൂടാതെ ഇദ്ദേഹം നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരിയായ കുട്ടി മാത്രമാണ് ഇപ്പോൾ തനിക്കൊപ്പമുളളതെന്നും ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നും അതിനാൽ തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കത്തിൽ പറയുന്നു.

Read More

ഒറ്റത്തവണ ശിക്ഷ ഇളവിൽ നിർണായക തീരുമാനം; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ ശിക്ഷ അനുവഭിവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവർക്ക് ഇളവ് നൽകാനുള്ള മാർഗ നിർദ്ദേശം അംഗീകരിച്ചു.സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം , ലഹരി കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭിക്കില്ല. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കളമശ്ശേരി…

Read More

‘പാർട്ടിയുടെ ജീവനാഡി നിങ്ങളാണ്’, ബിജെപി പ്രവർത്തരെ ആവേശത്തിലാക്കി മലയാളത്തിൽ പ്രസംഗം തുടങ്ങി പ്രധാനമന്ത്രി; ബൂത്ത് നേടിയാൽ കേരളം നേടാമെന്നും ആഹ്വാനം

മറൈന്‍ ഡ്രൈവിലെ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ മലയാളത്തില്‍ പ്രസംഗിച്ചും വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട പ്രവര്‍ത്തകരെ നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡിയെന്ന് മലയാളത്തില്‍ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഇത്രയും വലിയ സമ്മേളനം നടത്താന്‍ ശക്തമായ സംഘടനയ്ക്കെ കഴിയുകയുള്ളുവെന്നും കേരളത്തിലെ പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്നു മോദി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ മികച്ച പ്രവര്‍ത്തനം തൃശൂര്‍ സമ്മേളനത്തില്‍ കണ്ടതാണ്. കൊച്ചിയില്‍ എത്തിയപ്പോല്‍ മുതല്‍ റോഡില്‍ ആയിരങ്ങളെയാണ് കണ്ടത്.അതില്‍ നിറയെ സന്തോഷമുണ്ട്….

Read More

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിട്ട് കാര്യമില്ല; ആ വരവ് വോട്ടാകില്ല: വി.ഡി സതീശൻ

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി കേരളത്തിൽ അപ്രസക്തമാണ്. കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളിൽ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് കേരളത്തിൽ ക്യാമ്പയിൻ നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ വരവ് വോട്ടാകില്ല. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ ദില്ലിയിൽ സര്‍ക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യത്തിൽ യുഡിഎഫ് ച‍ച്ച ചെയ്ത് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രക്തദാഹിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏകാധിപതികളെ ആരാധിക്കുന്നയാളാണ് മുഖ്യമന്ത്രി. കുഞ്ഞുങ്ങളുടെ ചോര കാണുമ്പോൾ ആഹ്ലാദിക്കുന്ന…

Read More

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐ ജി

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐ.ജിയാകും. ദക്ഷിണമേഖലാ ഐ.ജി ജി.സ്‌പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതലയും നൽകി. എ.അക്‌ബർ ക്രൈംബ്രാഞ്ച് ഐ.ജിയാകും. എസ്.ശ്യാംസുന്ദർ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. വയനാട് ജില്ലാ മേധാവിയായി ടി.നാരായണനെയും നിയമിച്ചു.  ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണൽ എസ്പിമാരെയും 114 ഡിവൈഎസ്പിമാരെയും സ്വന്തം ജില്ല വിട്ട് മാറ്റികൊണ്ട് ഉത്തരവിറങ്ങി.ജോയിൻറ് സെക്രട്ടറി ആര്‍. മണികണ്ഠനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

Read More

‘കേരളത്തിലെ ഇടത് സർക്കാരിന്റെ പിന്തുണ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു’ ; വിമർശനവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ

കേരളത്തിൽ ഇടത് സര്‍ക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സ‍ര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പണം അനുവദിക്കാതെ വികസന മുരടിപ്പ് ഉണ്ടാക്കുകയാണ്. കേന്ദ്ര സ‍ര്‍ക്കാര്‍ നിലപാടിനെതിരെ ഫെബ്രുവരി എട്ടിന് ജന്തര്‍ മന്ദിറിയിൽ സമരം നടത്തും. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 യ്ക്ക് ജാഥയോടെ സമരം ആരംഭിക്കും. ദില്ലിയിലെ സമരത്തിന്റെ ദിവസം കേരളത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനം നടത്തും. സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഇപി, കാശുള്ളവർക്ക് സ്വർണക്കിരീടമൊക്കെ ഉണ്ടാക്കാമെന്നും…

Read More

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ; സമരത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിക്ക്

കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. ബിജെപി മുഖ്യമന്ത്രിമാർക്കും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും. ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി…

Read More