കേരള ഗാന വിവാദം; ശ്രീകുമാരൻ തമ്പിയെ നേരിട്ട് കാണുമെന്ന് മന്ത്രി സജി ചെറിയാൻ

കേരള ഗാന വിവാദത്തിൽ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വസ്തുതകൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. മറ്റ് കലാകാരന്മാര്‍ക്ക് ലഭിക്കുന്ന സഹായവും ബഹുമാനവും സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നില്ല. അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ…

Read More

പ്രതീക്ഷയുമായി കേരളം; സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികളുണ്ടാകും. മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകുമെന്ന് അറിയാനാണ് ആകാംക്ഷ. ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത തീരെ കുറവാണ്. മാസം 900…

Read More

എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ കേസ്; ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് ഈ കേസിലെ പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ വി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ചുകൊണ്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹർജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു….

Read More

‘കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല, എയിംസ് അടക്കമുള്ള പുതിയ പദ്ധതികൾ അനുവദിച്ചല്ല’ ; കേന്ദ്ര ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകൾ… കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക…

Read More

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് പൊലീസ് മേധാവി

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷണസംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവിൽ വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ…

Read More

സംസ്ഥാനത്തെ വന്യജീവി ആക്രമണം; വിഷയത്തെ സർക്കാർ കാണുന്നത് ഗൗരവത്തോടെ, മന്ത്രി എ.കെ ശശീന്ദ്രൻ

വന്യജീവി ആക്രമണങ്ങളെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ്മന്ത്രി എ.കെ ശശീന്ദ്രൻ. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാനം ഏതാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അക്രമകാരികളായ വന്യജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അത് നിയന്ത്രിച്ചാൽ മാത്രമേ ആക്രമണം തടയാൻ കഴിയൂ. വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടു കൂടിയാണ് എന്തെങ്കിലും സംഭവമുണ്ടായാൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വയനാടിന് വേണ്ടി പ്രത്യേക പാക്കേജ് മുഖ്യമന്ത്രി തന്നെ അനുവദിച്ചിട്ടുണ്ട്. 1472 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ മതിലുകളും…

Read More

ധനപ്രതിസന്ധി: അടിയന്തരപ്രമേയത്തിന് അനുമതി; പ്രമേയം കൊണ്ടുവന്നതിന് നന്ദിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകി സർക്കാർ. ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ആരംഭിക്കും. രണ്ടു മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ‘‘ധനപ്രതിസന്ധി സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷ ആവശ്യം. സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർഥ വസ്തുത പ്രതിപക്ഷത്തിനും നോട്ടിസിലൂടെ പറയേണ്ടിവന്നു. കേന്ദ്രസർക്കാർ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഭാഗമായി…

Read More

ക്ഷേമ പെൻഷൻ കുടിശികയിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

ക്ഷേമ പെൻഷൻ കുടിശികയിൽ സംസ്ഥാന സർക്കാറിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ക്ഷേമപെൻഷൻ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അടിയന്തര പ്രമേ‍യത്തിന് അവതരണാനുമതി തേടിയ പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ക്ഷേമപെൻഷൻ കൃത്യമായി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുന്നില്ല. ഇത് കാരണം സംസ്ഥാനത്ത് ആത്മഹത്യ ഉണ്ടാകുന്നുവെന്നും പറഞ്ഞ വിഷ്ണുനാഥ് യു ഡി എഫ് കാലത്ത് ക്ഷേമ പെൻഷൻ കുടിശിക തീർത്തതിന്‍റെ രേഖകൾ ഹാജരാക്കാൻ ധനമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ക്ഷേമ പെൻഷൻ കുടിശികയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് പ്ലക്കാർഡുമായാണ് നിയമസഭയിലെത്തിയത്….

Read More

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. പാലക്കാട് കൂട്ട്പാതയിലാണ് സംഭവം. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. അച്ഛൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് കു‌ഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളഞ്ഞത്. എന്നാൽ ഇവരെ കണ്ടെത്താനായിട്ടില്ല. 

Read More

പത്തനംതിട്ടയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി

പത്തനംതിട്ട വലഞ്ചുഴിയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. ഇന്നലെ രാത്രി 12.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് മരിച്ചത്. 39 വയസായിരുന്നു. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവിലെ സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More