
‘പിസി ജോർജ് രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ ദരിദ്രവാസി’; അതിരൂക്ഷ വിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
പിസി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്ന് എസ്എൻഡിപി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ലെന്നും എങ്ങും സ്ഥലമില്ലാതെ വന്നപ്പോൾ ബിജെപിയിൽ ചേർന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കാണിച്ചത് തെറ്റാണ്. പി. സി. മത്സരിച്ചാൽ ദയനീയ പരാജയം ഉറപ്പാണെന്നും പറഞ്ഞ വെള്ളാപ്പള്ളി ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രനെ പിന്തുണച്ചും രംഗത്തെത്തി. എൻകെ പ്രേമചന്ദ്രൻ മോദിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി പിണറായി വിജയൻ മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും ചോദിച്ചു….