സ്‌കൂളുകളിൽ ഇനി വെള്ളം കുടിക്കാന്‍ ഇടവേള; വാട്ടർ ബെൽ മുഴങ്ങും

സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കും. സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ വാട്ടർ ബെൽ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ഇന്റർവെല്ലുകൾക്കു പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കാൻ തീരുമാനമായിരിക്കുന്നത്. അഞ്ചു മിനിറ്റ് സമയമായിരിക്കും വെള്ളം കുടിക്കാനുള്ള ഇടവേള. രാവിലെ 10.30നും രണ്ടു മണിക്കുമായിരിക്കും വാട്ടർ ബെൽ മുഴങ്ങുക. ഡേ കെയറിൽനിന്ന് കുട്ടി വീട്ടിലെത്തിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തും. കുന്നുപോലെ ഡേ കെയർ…

Read More

കേരളത്തിൽ ചൂട് ഉയരും; നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.  ഇന്നും നാളെയും  (2024 ഫെബ്രുവരി 16, 17)  കണ്ണൂർ  ജില്ലയിൽ  ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും,  ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരൈ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Read More

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രസര്‍ക്കാരും തമ്മിൽ ചര്‍ച്ച ഇന്ന്

ഭരണഘടന അനുവദിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന്മേലുളള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച കേസിനെത്തുടർന്ന് സുപ്രീംകോടതി നിർദേശിച്ച ചർച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ ഇന്ന് തുടങ്ങും. ചർച്ചകൾക്കായി കേരള സംഘം ഡൽഹിയിലെത്തി. പ്രഥമദൃഷ്ട്യാ കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അതുകൊണ്ട് ഒരു ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് സുപ്രീംകോടതി വാക്കാൽ കേന്ദ്രസർക്കാരിനോട് നിർദേശിക്കുകയായിരുന്നു. ഇരുകക്ഷികളും സുപ്രീംകോടതി നിർദേശം സ്വീകരിച്ചതിനെത്തുടർന്നാണ് ഇന്ന് ചർച്ച നടക്കുന്നത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര…

Read More

ഭക്ഷ്യവകുപ്പിന് 70 കോടി രൂപ കൂടി അനുവദിച്ച് ധനമന്ത്രി; 1930 എന്നത് 2000 കോടി ആക്കി നൽകും

ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. ഇത്തവണ പണം കുറഞ്ഞിട്ടില്ല. 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. മാത്രമല്ല, മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ ഉറപ്പായും എത്തിക്കും. വെറുതെ പറയുകയല്ല, അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രകടനപത്രികയിൽ പറഞ്ഞ ഒന്നിൽ നിന്നും…

Read More

ത്രിപ്പൂണിത്തുറ സ്ഫോടനം; മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു

എറണാകുളം ത്രിപ്പൂണിത്തുറ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുളളവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുളള കരാറുകാരൻ ആദർശ്, കൊല്ലം സ്വദേശികളായ ആനന്ദൻ, അനിൽ എന്നിവരുടെ നിലയാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. അതേസമയം പരിക്കേറ്റ മധു എന്നയാളെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. പുതിയകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്ഫോടകവസ്തുക്കൾ തിങ്കളാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ മൂന്നുപേരാണ് മരിച്ചത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു…

Read More

കടമെടുപ്പ് പരിധിയിൽ കേരളവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; നിയമപോരാട്ടത്തിൽ കേരളത്തിന് നേട്ടമെന്ന് വിലയിരുത്തൽ

കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ കേരളസര്‍ക്കാരും കേന്ദ്രവും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീംകോടതി രാവിലെ ചോദിച്ചിരുന്നു. കോടതിയുടെ നിര്‍ദേശം അര്‍ഹിക്കുന്ന ബഹുമാനത്തോടെയാണ് സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ കേരളവുമായി കേന്ദ്രസര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.നേരത്തെ സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്മെന്റിനെ അടക്കം കുറ്റപ്പെടുത്തി സുപ്രീം കോടതിയിൽ…

Read More

 ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ; ലാവ്‌ലിനിൽ ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ: ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. 2008ൽ ലാവ‌്‌ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ. മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന്…

Read More

കടമെടുപ്പ് പരിധി ; കേരളവും കേന്ദ്രവും തമ്മിലുള്ള തകർക്കം ചർച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി

സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്താൻ കഴിയില്ലേ എന്ന ചോദ്യവുമായി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം. എന്നാൽ ചര്‍ച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നൽകി. കേരള ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചര്‍ച്ച നടത്തട്ടെയെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ന് രണ്ടു മണിക്ക് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി പറഞ്ഞു. ചര്‍ച്ചയുണ്ടെങ്കില്‍ ഇന്നോ നാളെയോ ധനമന്ത്രി ഡല്‍ഹിയില്‍…

Read More

അബുദാബി കെഎംസിസി ‘ദി കേരള ഫെസ്റ്റിന് ഉജ്ജ്വല സമാപനം

അബുദാബി കെഎംസിസി ഒരുക്കിയ മൂന്നു ദിവസം നീണ്ടു നിന്ന ദി കേരള ഫെസ്റ്റിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ തിരശീല വീണു . ഫെസ്റ്റിൽ ആയിരങ്ങളാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലേക്ക് ഒഴുകി എത്തിയത്. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ , പി ജി സുരേഷ് കുമാർ , ഷാനി പ്രഭാകർ , ഹാശ്മി താജ് ഇബ്രാഹിം , മാതു സജി എന്നിവർ നയിച്ച മാധ്യമ സെമിനാറും മറിമായം കോമഡി ഷോയുമായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ്; കരുത്തരായ ബംഗാളിനെ വീഴ്ത്തി കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ ബംഗാളിനെ 109 റൺസിന് തോൽപിച്ച് കേരളത്തിന് സീസണിലെ ആദ്യ ജയം. രണ്ടാം ഇന്നിങ്‌സിൽ 449 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന സന്ദർശകരുടെ പോരാട്ടം 339ൽ അവസാനിച്ചു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഓൾറൗണ്ടർ ജലജ് സക്‌സേന നാല് വിക്കറ്റുമായി കേരളത്തിനായി തിളങ്ങി. ആദ്യ ഇന്നിങ്‌സിൽ ഒൻപതു വിക്കറ്റും നേടിയ സക്‌സേനെയാണ് കളിയിലെ താരം. സ്‌കോർ കേരളം 363, 265-6, ബംഗാൾ, 180, 339 നാലാം…

Read More