കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ വമ്പൻ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ 200 രൂപയാണ് ഒരു പവൻ സ്വർണത്തിനു വർധിച്ചത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 46000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. 5750 രൂപയാണ് വിപണി വില. 4765 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. 77…

Read More

കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി

തിരുവനന്തപുരത്തുനിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. നിലവില്‍ കാസര്‍കോട്ടുനിന്നു രാവിലെ 7നു പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരുവില്‍നിന്ന് രാവിലെ 6.15നു പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റമില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക. മംഗളൂരു വരെയുള്ള സര്‍വീസ് എന്നുമുതലാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. തീയതി അറിയിച്ചിട്ടില്ലെങ്കിലും മംഗളൂരുവില്‍ പുതിയ പ്ലാറ്റ്‌ഫോമുകളുടെ പണി പൂര്‍ത്തിയായ…

Read More

ചൂടില്‍ ഉരുകി കേരളം; എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും…

Read More

സന്തോഷ് ട്രോഫിയില്‍ അസമിനെ തകര്‍ത്ത് കേരളം; വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അസമിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ നേടിയാണ് ഗ്രൂപ്പ് എയില്‍ കേരളം മുന്നിലെത്തിയത്. അസമിന്റെ ആശ്വാസഗോള്‍ 78ാം മിനിറ്റില്‍ പിറന്നു. 20ാം മിനിറ്റില്‍ അബ്ദുറഹീമാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. അസമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോള്‍. കേരളത്തിന്റെ പകുതിയില്‍നിന്നുള്ള പന്ത്, ബോക്‌സിനുള്ളില്‍ മുഹമ്മദ് ആഷിഖിലേക്ക് ലഭിക്കുകയും ആഷിഖിന്റെ മനോഹരമായ…

Read More

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ‍ഡോ.കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ‍ഡോ.കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ‌ യോ​ഗത്തിന്റെ തീരുമാനം.നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രൻസിപ്പൽ സെക്രട്ടറി എന്നതിന് പുറമേ കിഫ്ബി സി.ഇ.ഒ, കെഡിസ്ക് ചെയർമാൻ എന്നീ പദവികളും ഡോ.കെ.എം.എബ്രഹാം വഹിക്കുന്നുണ്ട്. 1982 ൽ സിവിൽ സർവീസിൽ ചേർന്ന ഡോ.കെ.എം.എബ്രഹാം ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥൻ എന്ന നിലയിൽ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 2017 ൽ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ കേരള ​സർക്കാരിൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. പിന്നീട് കിഫ്ബി സി.ഇ.ഒ ആയി നിയമനം…

Read More

കേരളത്തിൽ വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനില കൂടുതല്‍ ജില്ലകളില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടും.ഇന്നും നാളെയും എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കാണ് പുതിയ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്. ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി…

Read More

വിവാദയാത്രയായി കെ സുരേന്ദ്രന്റെ കേരള പദയാത്ര

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വിവാദ വരികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരകുന്നത്. പദയാത്ര അവലോകന യോഗത്തിൽ വിഡിയോ തയാറാക്കിയ ഐ ടി സെല്ലിനെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വിഡിയോയിലെ ഗാനത്തിലെ വരികളിലുള്ളത്. ഇതോടൊപ്പം തന്നെ പദയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ പരിപാടിയുടെ പട്ടികയിലാണ് മറ്റൊരു വിവാദ പരാമർശമുള്ളത്. ‘ഉച്ചഭക്ഷണം എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്ന പരാമർശമാണ്…

Read More

ബേലൂർ മഖ്ന: കേരളം, കർണാടക, തമിഴ്നാടും ചേർന്ന് സംയുക്ത പദ്ധതി വേണമെന്ന് ഹൈക്കോടതി

ജനവാസ മേഖലയിലേക്കു കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് നേരിടാനായി കേരളം, കർണാടക, തമിഴ്നാട് അഡീഷനൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്ത കർമപദ്ധതി തയാറാക്കണമെന്നു ഹൈക്കോടതി. വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാൻ കേരള വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആന കർണാടക വനാതിർത്തിയിലേക്കു കടന്നാൽ ഉണ്ടാകുന്ന നിയമാധികാര പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.  വയനാട് കലക്ടർ, ജില്ല പൊലീസ് മേധാവി, എഡിജിപി, അഡീഷനൽ…

Read More

കേരളത്തിൽ താപനില ഉയരുന്നു; നാല് ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ…

Read More

വന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാരത്തിന് 13 കോടി അനുവദിച്ച് സർക്കാർ

വന്യമൃഗങ്ങളുടെ ആക്രമണത്തിന്‌ ഇരയാകുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്‌, കൊല്ലം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽനിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ്‌ കൂടുതൽ തുക നൽകിയത്‌. വന്യജീവി ആക്രമണത്തിന്‌ ഇരയായവർക്ക്‌ നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷ്വറൻസ്‌, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി നേരത്തെ 19.9 കോടി രൂപ നൽകിയിരുന്നു. ഈവർഷം ആകെ 32.9 കോടി രൂപയാണ്‌ അനുവദിച്ചത്‌.

Read More