താപനില ഉയരുന്നു; രണ്ടു ദിവസം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ ഉയര്‍ന്ന താപനില സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഉയര്‍ന്ന…

Read More

ബിജെപിയുടെ പ്രാഥമിക പട്ടികയിൽ പ്രമുഖര്‍; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിൽ

ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിലുണ്ട്. പത്തനംതിട്ടയിൽ പിസി ജോർജ്ജും മകൻ ഷോൺ ജോർജ്ജും പരിഗണനയിലാണ്. എറണാകുളത്ത് അനിൽ ആൻറണിക്കൊപ്പം കിറ്റെക്സ് എംഡി സാബു ജേക്കബിനെയും പരിഗണിക്കുന്നു. പ്രധാനമന്ത്രിയുടെയും നിർമ്മലാ സീതാരാമൻറെയും വരെ പേരുകൾ പറഞ്ഞുകേട്ടിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ പാർട്ടി ഏറ്റവും പ്രധാന്യം നൽകുന്ന തലസ്ഥാന നഗരത്തിന്റെ പട്ടികയിൽ ഇപ്പോൾ മുൻപന്തിയിൽ കേന്ദ്രമന്ത്രി…

Read More

കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല

കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. 46000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5750 രൂപയാണ്. അതുപോലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയുമമാണ്. അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 77 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വില. അതുപോലെ…

Read More

‘ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നു, ബിജെപി ഐ.ടി സെൽ ഗാനം ജനങ്ങൾ നെഞ്ചേറ്റി’; ചെന്നിത്തല

കേന്ദ്ര സർക്കാർ അഴിമതി സർക്കാരെന്ന ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാനം ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞെന്നും സത്യത്തിൽ ഗാനത്തിന്റെ ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു.  രമേശ് ചെന്നിത്തലയുടെ കുറിപ്പ്  കേന്ദ്ര സർക്കാർ അഴിമതിസർക്കാരെന്ന ബി.ജെപി ഐ ടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ യാത്രയിലെ സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ…

Read More

ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് കുറിപ്പ്; ഭർത്താവിനെതിരെ ഭാര്യ ഹൈക്കോടതിയിൽ

നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊൻപതുകാരി ഹർജി നൽകിയത്. തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം. വിവാഹദിവസം തന്നെ  ഇംഗ്ലിഷ് മാസികയിൽ വന്ന…

Read More

തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; രേഖപ്പെടുത്തിയത് 75.1% പോളിംഗ്, ജനവിധി തേടിയത് 88 പേർ

സംസ്ഥാനത്ത് ഇന്ന് നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ ട്രെൻഡിൽ അപ്പോൾ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത്…

Read More

കേരളത്തിൽ വാഹന രജിസ്ട്രേഷനും അടിമുടി മാറ്റങ്ങൾ; പുതിയ നിർശേങ്ങളുടെ ഉത്തരവിറങ്ങി

പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി വാഹന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ ചട്ടം 47ല്‍ നിഷ്‌കര്‍ഷിക്കുന്ന…

Read More

കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പരിഷ്കരിച്ച് ഉത്തരവിറങ്ങി; മാറ്റം മെയ് ഒന്ന് മുതൽ

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്കരിച്ച ടെസ്റ്റിനുള്ളത്. പ്രധാന നിര്‍ദേശങ്ങള്‍ താഴെ… *കാല്‍പാദം കൊണ്ട് ഗിയര്‍‌ പ്രവര്‍ത്തിക്കുന്ന 95സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തില്‍ ടെസ്റ്റ് നടത്തണം. *15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്കൂളുകള്‍ പരിശീലനം…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി പത്തിലധികം സീറ്റ് നേടും; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽനിന്ന് പത്തിലധികം സീറ്റ് കിട്ടുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്. ഇക്കാര്യത്തിൽ ആത്മവിശ്വാസം ഉണ്ട്. കേരളത്തിൽ കേന്ദ്രസർക്കാർ കോടിക്കണക്കിന് രൂപയുടെ വികസനമാണ് നടത്തിയത്. വ്യക്തിപരമായി ലക്ഷണക്കണക്കിന് പേർക്ക് പദ്ധതികളുടെ പ്രയോജനം കിട്ടി. മോദി സർക്കാർ 10 വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് പറഞ്ഞതെല്ലാം നടപ്പാക്കി. ഈ ’മോദിജി ഗ്യാരന്റി’ വികസിത് ഭാരത് യാത്രയിലൂടെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി. ഇടുക്കി ലോക്‌സഭ മണ്ഡലം കോർകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം തൊടുപുഴയിലെത്തിയത്. കോട്ടയത്ത് തിരഞ്ഞെടുപ്പ്…

Read More

7 കോടിയിലധികം രൂപയുടെ വമ്പൻ പ്രഖ്യാപനങ്ങൾ; 9 പുതിയ പദ്ധതികൾ, പ്രഖ്യാപനം നടത്തി മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി. നദീതീരങ്ങള്‍, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സര്‍ക്കാരിന്‍റെ നയത്തോടു ചേരുന്ന പദ്ധതികളായിട്ടാണ് നടപ്പാക്കുന്നത്….

Read More