സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ഇതിനോടകം തന്നെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

ഹോംസ്റ്റേയുടെ മറവിൽ പെൺവാണിഭം; 8 പേർ അറസ്റ്റിൽ

എറണാകുളം കത്രിക്കടവിൽ  ഹോംസ്റ്റേയുടെ മറവിൽ  പെൺവാണിഭം നടത്തിയവർ അറസ്റ്റിൽ. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എട്ടു പേർ അറസ്റ്റിലായത്.   ശ്രീകാര്യം സ്വദേശി സജിമോൻ, പൊന്നാനി സ്വദേശി ഫൈസൽ ഹമീദ്, മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഷിജിൽ കെ, പാലക്കാട് സ്വദേശി നിഷാദ്, കണ്ണൂർ സ്വദേശി വിപിൻ ദാസ്, മലപ്പുറം സ്വദേശി നൗഫൽ ഖാൻ, പത്തനംതിട്ട സ്വദേശി നൗഫൽ ഖാൻ, പത്തനംതിട്ട സ്വദേശി വിനീത്, പത്തനാപുരം സ്വദേശി…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തില്‍ പന്ത്രണ്ട് സീറ്റുകളിലും ബി ജെ പി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. തിരുവനന്തപുത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങളിലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും…

Read More

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളം കിട്ടില്ല, ഇനിയും വൈകുമെന്ന് വിവരം

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകുമെന്ന് റിപ്പോർട്ട്. ജീവനക്കാർക്ക് വരുന്ന തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ട്രഷറിയിലേക്ക് പണമെത്തിക്കാനും നീക്കം നടത്തുന്നുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിച്ചില്ല. പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. മുഖ്യമന്ത്രിക്കും…

Read More

അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശന പരീക്ഷ: ആരോഗ്യമന്ത്രി

അടുത്ത അധ്യയന വർഷംമുതല്‍ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. പ്രവേശനപരീക്ഷ നടത്തണമെന്ന്‌ ദേശീയ നഴ്‌സിങ് കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക്‌ നിർദേശം നല്‍കിയിട്ടുണ്ട്‌.  കേരളം ഇതിനുള്ള നടപടികള്‍ നേരത്തേ തുടങ്ങിയെങ്കിലും മാർക്ക്‌ അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്‌. നടത്തിപ്പ്‌ ഏജൻസി സംബന്ധിച്ച്‌ നഴ്‌സിങ്‌ കൗണ്‍സില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തുടങ്ങിയവയില്‍നിന്ന്‌ അഭിപ്രായം സ്വീകരിക്കും. നിലവില്‍ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് സെന്റർ ഫോർ സയൻസ്…

Read More

ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയ സംഭവം; പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണം: ഹൈക്കോടതി

പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്നു. ഇതിന്റെ തുടർവാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ അഡീഷനൽ ഡയറക്ടർക്കു കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപിച്ചാണു കൊല്ലം സ്വദേശിനി…

Read More

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം ; കേന്ദ്രത്തിൽ നിന്ന് 4000 കോടി രൂപയെത്തി

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇത്തവണ വൈകില്ല. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി. അതേ സമയം, പണലഭ്യത…

Read More

കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച

കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ദില്ലിയില്‍ നടന്നേക്കുമെന്നും റിപ്പോർട്ട്. സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ചര്‍ച്ചചെയ്യുന്നതിനുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദില്ലിയിലെത്തും. രാഹുല്‍ ഗാന്ധിയടക്കം 15 സിറ്റിംഗ് എംപിമാരുടെ പേരാണ് പട്ടികയിലുള്ളത്. ഇന്നലെ രാത്രി വൈകി തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ചേർന്ന ഈ യോഗത്തിൽ സ്ഥാനാർത്ഥി നിർണയമാണ് ചർച്ച ചെയ്തത്. അതേസമയം ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ അന്തിമ…

Read More

കേരളത്തിനു നികുതിവിഹിതമായി 2,736 കോടി അനുവദിച്ച് കേന്ദ്രം

കേരളത്തിനു നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി  രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.  ഫെബ്രുവരി 12 നു 71,061 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനു പുറമേയാണു വീണ്ടും നികുതിവിഹിതമായി 1.42 ലക്ഷം കോടി രൂപ അനുവദിച്ചത്. 

Read More

കേരളത്തിൽ പുള്ളിപ്പുലികളുടെ എണ്ണം കുറഞ്ഞു; കണക്ക് പുറത്ത് വിട്ട് കേന്ദ്ര വനം വകുപ്പ് മന്ത്രി

കേരളത്തിലെ വനമേഖലയിൽ പുള്ളിപ്പുലികളുടെ എണ്ണത്തിൽ വലിയ കുറവ്. 2018 ൽ 650 പുള്ളിപ്പുലികൾ ഉണ്ടായിരുന്ന സ്ഥലത്ത് 2022 ൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ പ്രകാരം 570 പുള്ളിപ്പുലികൾ മാത്രമാണ് ഉള്ളത്. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്താകെ 13,874 പുള്ളിപ്പുലികളാണ് ഉള്ളത്. 2018 ൽ 12,852 പുള്ളിപ്പുലികളാണ് ഉണ്ടായിരുന്നത്. കടുവകളുള്ള സംസ്ഥാനങ്ങളില്‍, സംസ്ഥാന വനം വകുപ്പുകളുമായി സഹകരിച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയും വൈല്‍ഡ്…

Read More