കേന്ദ്രവും കേരളവും തമ്മിലുള്ള ചർച്ച പരാജയം; കേരളത്തിന്റെ നിർദേശങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്രവും കേരളവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. കേരളം അധികമായി ചോദിച്ച തുക നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കേരളം മുന്നോട്ട് വെച്ച നിർദേശങ്ങളും കേന്ദ്രം അംഗീകരിച്ചില്ല. 19,370 കോടി രൂപയാണ് കേരളം അധികമായി ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. സുപ്രീംകോടതി നിർദേശ പ്രകാരമുള്ള ചർച്ചയ്ക്ക് കേരളത്തെ ചീഫ് സെക്രട്ടറി വി.വേണു ഐഎഎസാണ് നയിച്ചത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം….

Read More

കേരളത്തിൽ എട്ട് ജില്ലകളിൽ ചൂട് കൂടും; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്

കേരളത്തിലെ എട്ട് ജില്ലകളിൽ 3 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് , പത്തനംതിട്ട , ആലപ്പുഴ , തൃശ്ശൂർ , കൊല്ലം , കോട്ടയം , കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലൊഴികെയാണ് ഈ കാലാവസ്ഥക്ക് സാധ്യതയെന്നാണ് അറിയിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിൽ 8…

Read More

സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ വിമർശനവുമായി സ്നേഹ

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറയുന്നു. കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലാത്തത്തിനാൽ മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്. ഈ ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്നേഹ ചൂണ്ടിക്കാട്ടി. സത്യത്തിൽ സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ…

Read More

കൊടും ചൂട്; കേരളത്തിൽ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരും. ഇന്ന് എട്ട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്….

Read More

ഡ്രൈവിംഗ് ലൈസൻസ് പരിഷ്‌കാരം; നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ

ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വിചിത്ര നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ. ഡ്രൈവിംഗ് ടെസ്റ്റ് 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷധം. എണ്ണം പരിമിതപ്പെടുത്തിയാൽ പൂർണമായും ബഹിഷ്‌കരിക്കാനാണ് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്‌ക്രടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ തീരുമാനം.  86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്സ് ലൈസൻസ് ഫീ ഒരാഴ്ചത്തേക്ക് അടയ്ക്കേണ്ടെന്നുമാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ തീരുമാനം. നിലവിൽ തീയതി കിട്ടിയ എല്ലാവർക്കും ടെസ്റ്റ് നടത്തണമെന്നാണ്…

Read More

പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് തൊഴില്‍ മന്ത്രി; കലക്ടറോട് റിപ്പോര്‍ട്ട് തേടി

പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊഴിലും നൈപുണ്യവും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കാനും മന്ത്രി ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കലക്ടറോടും റിപ്പോര്‍ട്ട് തേടി. പിറവത്ത് കെട്ടിട നിര്‍മാണസ്ഥലത്ത് മണ്ണിടിഞ്ഞു വീണാണ് ബംഗാള്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ…

Read More

നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്

കേരളത്തിൽ നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്തൂ. ഇന്ന് ചേർന്ന ആർ.ടി.ഒമാരുടെ യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിർദേശം നൽകിയത്. നിലവിൽ 150 പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. ഇതാണ് 50ലേക്ക് ചുരുക്കിയിരിക്കുന്നത്. എന്നാൽ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം, ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറുകൾ തിരുത്താൻ മന്ത്രി…

Read More

വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു, മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി; കണ്‍ട്രോള്‍ റൂം, നഷ്ടപരിഹാര തുക വേഗത്തില്‍

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഉണ്ടായ ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കും. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. വനം വകുപ്പ്…

Read More

കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുപ്പിന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശിച്ചു. ഇക്കാര്യം കേന്ദ്രവും കേരളവും അംഗീകരിച്ചു.  വാദത്തിനിടെ കേന്ദ്ര സർക്കാർ പറയുന്ന തുക വാങ്ങിക്കൂടെയെന്നു കോടതി ആരാഞ്ഞു. വാങ്ങാമെന്നു വ്യക്തമാക്കിയ കേരളം 15000…

Read More

കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച് സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ നിന്ന് നിർണായക ദിനം . കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധി ഇന്നുണ്ടായേക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശം സംബന്ധിച്ച് കടുത്ത വാദപ്രതിവാദങ്ങളാകും ഇന്നു സുപ്രീം കോടതിയിൽ നടക്കുക എന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു. സുപ്രീം കോടതി നിർദേശപ്രകരം സംസ്ഥാനവും കേന്ദ്രവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കേസ് പിൻവലിക്കുകയാണെങ്കിൽ സംസ്ഥാനം അടിയന്തരമായി ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം നൽകാം എന്ന് കേന്ദ്ര നിർദ്ദേശം കേരളത്തിന്…

Read More