കേരളത്തിൽ സാംസ്കാരിക പ്രവർത്തകർക്ക് അഭിപ്രായം പറയാൻ മടിയില്ല; കുരീപ്പുഴ ശ്രീകുമാർ

കേരളത്തിൽ സംസ്കാരിക പ്രവർത്തകർക്ക് അഭിപ്രായം തുറന്ന് പറയാൻ മടിയില്ലെന്ന് കവി കുരീപുഴ ശ്രീകുമാർ. എന്നാൽ, താൻ അഭിപ്രായങ്ങൾ പരസ്യപ്പെടുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട​പ്പോൾ ടി പിയുടെ മാതാവിനെ പോയി കണ്ടിരുന്നുവെന്നും എന്നാൽ, അത് പരസ്യപ്പെടുത്താൻ ഒരു പത്ര ഓഫീസിലും ചെന്നിരുന്നില്ലെന്നും കുരീപ്പുഴ ശ്രീകുമാർ വ്യക്തമാക്കി. കേരള സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലം കുറഞ്ഞതിന് വിമർശനം ഉന്നയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ചുള്ള ചോദ്യത്തോട് കവികൾക്ക് കിട്ടുന്ന സ്നേഹവും…

Read More

മാസപ്പിറ കണ്ടില്ല ; കേരളത്തിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) റംസാൻ വ്രതം ആരംഭിക്കും.

Read More

വന്യ മൃഗശല്യം; അന്തർസംസ്ഥാന സഹകരണ ചാർട്ടറിൽ ഒപ്പുവച്ച് കേരളവും കർണാടകയും

വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എത്തിയത്. വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് 15ന് പാലക്കാട്ട് നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ എൻ.ഡി.എ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ മറ്റു പരിപാടികളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Read More

‘മണ്ണ് വാരിത്തിന്നാലും കേരളത്തിലാരും ബിജെപിക്ക് വോട്ട് ചെയ്യില്ല’; കെബി ഗണേഷ് കുമാർ

കൊല്ലത്ത് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷിനെ പുക്‌ഴ്ത്തി കെബി ഗണേഷ് കുമാർ. കൊട്ടാരക്കരയിൽ നടന്ന കേരള കോൺഗ്രസ് ബി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്, സിഎ അരുൺകുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഒരുമിച്ച് ഏറ്റവും കൂടുതൽ അഭിനയിച്ച നടനാണ് മുകേഷെന്ന് ഗണേഷ് കുമാർ പറഞ്ഞു. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തരവരായി ആരുമില്ല. കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷ്. കളിയാക്കത്തവരായി…

Read More

പ്രചാരണത്തിനിടയിൽ പ്രവർത്തകരോട് ക്ഷുഭിതനായതിൽ വിശദീകരണവുമായി സുരേഷ് ഗോപി

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആളുകുറഞ്ഞതിന് പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്ത്. ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍പട്ടികിയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പാർട്ടി അണികളെ താൻ വഴക്ക് പറയുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എടുക്കേണ്ട പണി പ്രവർത്തകർ എടുക്കാത്തത് കൊണ്ടാണ് അവരെ ശകാരിച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേർത്തിരുന്നില്ല. അതേസമയം അവിടെ ആളു കൂടിയിരുന്നു എന്ന്…

Read More

കേരളത്തിലെ മലയോര ജില്ലകളിൽ മനുഷ്യ-വന്യജീവി സംഘർഷം; ഹർജിയുമായി പി.വി അൻവർ സുപ്രീം കോടതിയിൽ

കേരളത്തിലെ മലയോര ജില്ലകളിൽ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കുന്നതിനായി കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അൻവർ എം.എൽ.എ സുപ്രീംകോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ പി.വി അൻവർ ആവശ്യപെട്ടിട്ടുണ്ട്. അൻവറിന്റെ ഹർജിയിലെ പ്രധാന ആവശ്യം തന്നെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ്. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കണം കർമപരിപാടി തയ്യാറാക്കേണ്ടതെന്നും ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്….

Read More

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ 32 വയസുള്ള ഷിജുവിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്‍. അശോകന്‍ അറസ്റ്റ് ചെയ്തത്. തൃശൂർ മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഷിജുവിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീടിന് സമീപം പോട്ടുപാറ വനത്തില്‍വച്ചായിരുന്നു സംഭവം ഉണ്ടായത്. ഊരിൽ നിന്നും കാണാതായ പെൺകുട്ടിയെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വനത്തിൽ നിന്നും മദ്യലഹരിയിൽ അബോധാവസ്ഥയിൽ…

Read More

മാനന്തവാടിയിൽ വന്യജീവി ആക്രമണം

വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണമുണ്ടായി. നാട്ടുകാരനായ സുകു എന്നയാളെയാണ് വന്യ ജീവി ആക്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം വനംവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. അതേസമയം, വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ നടക്കും.

Read More

8700 കോടി വായ്പയെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി; 20-ന് പണം ട്രഷറിയിലെത്തും

കേരളത്തിന് അർഹമായ 13,608 കോടിരൂപ വായ്പയിൽ 8700 കോടിരൂപ എടുക്കാൻ കേന്ദ്രം അനുമതിനൽകി. സുപ്രീംകോടതി നിർദേശിച്ചതനുസരിച്ചാണ് കേന്ദ്രത്തിനെതിരേയുള്ള ഹർജി പിൻവലിക്കാതെതന്നെ കേരളത്തിന് ഈ വായ്പ കിട്ടുന്നത്. ശനിയാഴ്ചയാണ് അനുമതി ലങിച്ചത് റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷനൽകി കേരളത്തിന് പങ്കെടുക്കാനുള്ള സാവകാശമില്ല. അതിനാൽ 19-ന്റെ ലേലംവരെ കാത്തിരിക്കണം. 20-ന് പണം ട്രഷറിയിലെത്തും. ഈ മാസത്തെ ഇനിയുള്ള ചെലവുകൾ ഈ പണം എത്തിയാലേ നടത്താനാവൂ….

Read More