കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

തൃശൂർ അതിരപ്പിള്ളി വനമേഖലയോട് ചേർന്ന തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിൽ ചികിത്സയൊരുക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. ഇന്നലെയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയാണുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ആനയുള്ളത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ്…

Read More

വീഡിയോ കോള്‍ ട്രാപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ച് മാത്രം എടുത്തില്ലെങ്കില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയേക്കാമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘മറുവശത്ത് നിന്ന് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും. സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള…

Read More

കേരളത്തിലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് നേതൃത്വം; ഉറ്റ് നോക്കി രാഷ്ട്രീയ കേരളം

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് എന്ന വിവരം സസ്പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ…

Read More

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; നിയമപോരാട്ടം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്താൻ സംസ്ഥാനമന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഏത് രൂപത്തിൽ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിക്കും. മുൻപ് സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു. മുതിർന്ന അഭിഭാഷകരുമായി എജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. നിയമം തന്നെ ഭരണഘടന വിരുദ്ധമെന്നാകും കേരളം സുപ്രീംകോടതിയിൽ‌ ചൂണ്ടിക്കാട്ടുക. സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അഭിഭാഷകരുമായുള്ള ചർച്ചകൾക്കായി എജി ഡൽഹിയിലാണുള്ളത്.  സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ്…

Read More

ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും; കേരളത്തിൽ 9 ജില്ലയിൽ യെല്ലോ അലർട്ട്

കേരളത്തിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില  36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 –…

Read More

കടമെടുപ്പ്; 5000 കോടി നൽകാമെന്ന് കേന്ദ്രം; തികയില്ലെന്ന് കേരളം, 10000 കോടി ഉടൻ വേണം

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം തള്ളി സർക്കാർ.5000 കോടി വായ്പയായി നൽകാമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ ഇത് പോരെന്നും 10,000 കോടി വേണമെന്നും കേരളം ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയിൽ ബുധനാഴ്ച നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി പറഞ്ഞതു കൊണ്ടാണ് ഇതു സമ്മതിക്കുന്നതെന്നാണ് വാദപ്രതിവാദത്തിനിടെ കോടതിയിൽ കേന്ദ്രം പ്രതികരിച്ചത്. അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ തുക ഉടൻ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. 5000 കോടി വാങ്ങിക്കൂടെയെന്ന്…

Read More

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്ക് എത്തിച്ചത്. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോ​ഗം ചേരും. മന്ത്രി കെ ക‍ൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് യോ​ഗം ചേരുന്നത്. ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചിട്ട് മൂന്നു കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിട്ടില്ല. ഇതിലൂടെ ഒരോ ദിവസം 465 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നുണ്ട്. കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാൻ പറ്റാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി നിൽക്കുന്നത്. അതുകൊണ്ട്…

Read More

കേരളത്തിൽ വൈദ്യുതി ഉപയോഗം കുത്തനെ കൂടി; കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധിയിൽ

കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റാദ്ദാക്കിയത് പുനസ്ഥാപിച്ചെങ്കിലും കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് ഒരു പ്രശ്നം. വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയുള്ള പ്രശ്ന പരിഹാരം സർച്ചാർജ്ജ് കൂട്ടലിലേക്കും നീങ്ങും. വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി. 1600 മെഗാവാട്ടാണ്…

Read More

ഭാരത് റൈസിന് ബദൽ; സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ

കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. നിലവിൽ സപ്ലൈകോ വഴി സബ്‌സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്‌ളൈകോ വഴി കിട്ടും. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി…

Read More

കേരളത്തിൽ മുണ്ടുവീക്ക ബാധിതർ കൂടുന്നു; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

മാര്‍ച്ച് 10-ാം തിയതി മാത്രമായി 190 മുണ്ടുവീക്കം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 2505 വൈറല്‍ അണുബാധ കേസുകളാണ് ആശുപത്രികളില്‍ എത്തിയത്. കേരള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രണ്ട് മാസത്തിനിടെ 11,467 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാരമിക്‌സോ വൈറസാണ് മുണ്ടുവീക്കത്തിന് കാരണമാവുന്നത്. രോഗ ബാധിതന്റെ ശ്വാസകോശത്തില്‍ നിന്ന് വായുവിന്റെയോ വെള്ളത്തിന്റെയോ രൂപത്തില്‍ സമ്പര്‍ക്കം ഉണ്ടാവുന്നത് രോഗത്തിന് കാരണമാവും. ചെറിയ രീതിയിലുള്ള…

Read More