
ആരാധകരുടെ ആവേശം അതിര് വിട്ടു; കേരളത്തിലെത്തിയ തമിഴ് നടൻ വിജയ് സഞ്ചരിച്ച കാർ തകർന്നു
സിനിമാ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ തമിഴ് സൂപ്പര്‍താരം വിജയിന്‍റെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു. തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെന്നൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ വിജയ് തിരുവനന്തപുരത്ത് എത്തിയത്. ആഭ്യന്തര ടെർമിനലിലെത്തിയ വിജയിയെ കാത്ത് ആയിരക്കണക്കിന് ആരാധകർ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. ആരാധകരുടെ ആവേശം അതിരു വിട്ടതിനെ തുടര്‍ന്ന് താരത്തിന്‍റെ കാറിന്‍റെ ചില്ലുകള്‍ തകരുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആരാധകരുടെ ഒഴുക്ക് മൂലം വിമാനത്താവളത്തിന് പുറത്ത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്….