മസാലബോണ്ട് കേസ്: ഇഡി സമന്‍സില്‍ തോമസ് ഐസകിന്റേയും കിഫ്ബിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പകരം ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാവും കേസ് പരിഗണിക്കുക.സമന്‍സ് ചോദ്യംചെയ്തുള്ള ഐസകിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമന്‍സ് അയച്ചത് എന്തിനാണെുള്ള ചോദ്യത്തിന് ഇഡി ഇന്ന് മറുപടി നല്‍കിയേക്കും. കഴിഞ്ഞ തവണ ഐസകിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കിഫ്ബി സമര്‍പ്പിച്ച രേഖകള്‍…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരം, കോഴിക്കോട് , തൃശൂർ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എൻഡിഎ സ്ഥാനാർഥികളുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രിൽ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദർശനം. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സമീപ കാലത്ത് അഞ്ച് തവണയാണ് മോ​ദി കേരളത്തിലെത്തിയത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികൾ നടന്നത്.

Read More

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; ഫലം മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിച്ചേക്കും

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

Read More

‘ഇലക്ടറൽ ബോണ്ട് വേണ്ട’, ഓൺലൈനിൽ അപേക്ഷിച്ചാൽ മതി; ആർക്കും വ്യവസായം തുടങ്ങാം പി രാജീവ്

ഇലക്ടറൽ ബോണ്ട് നൽകാതെ വ്യവസായം തുടങ്ങാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി. രാജീവ്. കിറ്റക്സ് എംഡിയും ട്വന്റി20 നേതാവുമായ സാബു എം ജേക്കബിനെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.   വിമാനമയച്ചപ്പോൾ സന്തോഷത്തോടെ അതിൽ കയറിപ്പോയി അവിടെത്തിയപ്പോൾ കമ്പനി തുടങ്ങാൻ 25 കോടി ഇലക്ടറൽ ബോണ്ടായി കൊടുക്കേണ്ടിവന്ന വ്യവസായികളെ ഇപ്പോൾ നമുക്കറിയാമല്ലോയെന്നും മന്ത്രി ചോദിച്ചു. യാതൊരുവിധ ഇലക്ടറൽ ബോണ്ടും നൽകാതെ വ്യവസായങ്ങൾ തുടങ്ങാൻ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഓൺലൈനിൽ അപേക്ഷയും…

Read More

കേരളത്തിൽ അഞ്ച് സീറ്റ് വരെ ബിജെപി നേടും: ഇ. ശ്രീധരൻ

കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും  മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു. 

Read More

ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ: മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.  കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഞായർ  രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു….

Read More

ബില്ലുകളിൽ തീരുമാനം വൈകുന്നു: രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. രാഷ്ട്രപതിക്കെതിരെയാണ് ഹർജി. ഗവർണറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്.  അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ചീഫ്  സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി. ബാലകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ്…

Read More

കേരളത്തിൽ ഇഡി വരട്ടെ; കാണാം ഒന്നും നടക്കാൻ പോകുന്നില്ലെന്ന് മുഹമ്മദ് റിയാസ്

മദ്യ നയ കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലും ഇഡി വരട്ടെ, വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുഹമ്മദ് റിയാസ്. കെജ്രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് ‘ഒന്നും നടപ്പാവാൻ പോകുന്നില്ല’ എന്നായിരുന്നു മന്ത്രി റിയാസിന്‍റെ മറുപടി. കോൺഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു. പിണറായി വിജയനെതിരെ കേന്ദ്ര…

Read More

കേരളത്തിൽ കൊടുംചൂട്; 3 ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ്, വൈദ്യുതി ഉപഭോഗവും കൂടി

സംസ്ഥാനത്ത് കൊല്ലം,കോട്ടയം,തൃശൂർ ജില്ലകളിൽ ഇന്ന് 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ 38 ഡിഗ്രി സെൽഷ്യസും ആലപ്പുഴ,എറണാകുളം, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരത്തും പാലക്കാടും 36 ഡിഗ്രി സെൽഷ്യസാണ് ചൂട്. ചൊവാഴ്ച വരെ കനത്ത ചൂട് തുരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടി. 5,150 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. സംസ്ഥാനത്ത് ഉയർന്ന…

Read More

കേരള വികസന മാതൃക തകർക്കുന്നു; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം

കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച വായ്പാനുമതി ഹർജിയിൽ വാദം തുടങ്ങി.ഓരോ സംസ്ഥാനങ്ങൾക്കും ഓരോ തരത്തിലുള്ള വികസന മാതൃകയുണ്ടെന്ന് അഭിപ്രായപ്പെട്ട കേരളം, കേരള വികസന മാതൃകയുടെ അടിസ്ഥാനം ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയാണെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ വായ്പാനിഷേധത്തിലൂടെ കേരളത്തെക്കൂടി മറ്റ് സംസ്ഥാനങ്ങളുടെ ആരോഗ്യ – വിദ്യാഭ്യാസ നിലവാരത്തിലേക്ക് താഴ്ത്താനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും കേരളം ആരോപിച്ചു. സംസ്ഥാനങ്ങളുടെ ചിലവ് കേന്ദ്രം നിയന്ത്രിക്കുന്നത് ഫെഡറൽ തത്വ ലംഘനമാണെന്ന വിമർശനത്തിന് പിന്നാലെയാണ്, കേരള വികസന മാതൃകയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന കേരളത്തിൻ്റെ…

Read More