കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് ഗോവിന്ദൻ

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളം ഉന്നയിച്ചതു പ്രസക്തിയുള്ള വിഷയമാണെന്നു സുപ്രീം കോടതിക്കു മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു. ‘‘കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളതാണെന്നു കോടതി അംഗീകരിച്ചിരിക്കുകയാണ്. കേരളം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഈ പ്രശ്നം ഭരണഘടനാ ബെഞ്ച് തന്നെ പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമായി കോടതി കാണുന്നു. കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണു കേന്ദ്ര സർക്കാർ എടുത്തിട്ടുള്ളത്….

Read More

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കോടതി വാദം പൂർത്തിയാക്കിയിരുന്നു. 2023–24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല. പ്രധാന ഹര്‍ജിക്ക് അനുബന്ധമായി കേരളം ആവശ്യപ്പെട്ട അടിയന്തര കടമെടുപ്പ് ആവശ്യത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍…

Read More

കടമെടുപ്പ് പരിധി ; കേരളത്തിന്റെ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ചടുത്തോളം വിധി അത്രയേറെ പ്രധാന്യമുള്ളതാകും. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വർഷം…

Read More

കേരള തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിര്‍ദേശം നല്‍കിയതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. മുന്നറിയിപ്പ് പ്രകാരം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിപ്പ്: ”ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട…

Read More

കേരളത്തിൽ വിവിധ ഇടങ്ങളിൽ കടലാക്രമണം ; നിരവധി വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരത്ത് വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയും പൂന്തുറ, വലിതതുറ, കോവളം ഭാഗങ്ങളിലുമാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. സുരക്ഷയുടെ ഭാഗമായി പൊഴിയൂരില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായത്. 50 ഓളം വീടുകളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായി വെള്ളത്തിന്റെ അടിയിലായി. സുരക്ഷയുടെ ഭാഗമായി പൊഴിയൂരില്‍ മാത്രം 10 ഓളം വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരത്ത്…

Read More

വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് ഹൈക്കോടതിയുടെ ഭാഗീക സ്റ്റേ

ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. വന്ധ്യംകരണം നടത്തുമ്പോൾ നായകൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നം അടക്കം ചൂണ്ടിക്കാട്ടി നായ പ്രേമികളും ഉടമകളും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. കേന്ദ്രസർക്കാറിന്റെ ഉത്തരവ് നേരത്തെ കർണാടക, കൽക്കട്ട ഹൈക്കോടതികളും ഭാഗികമായി സ്റ്റേ ചെയ്തിട്ടുണ്ട്. അതേ സമയം  നായകളുടെ വിൽപ്പനയ്ക്കും…

Read More

മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; ശ്രീജിത്തിനെതിരെ കേസ്

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ കേസെടുത്തു. മെഗാ ഫോൺ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. സഹോദരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് വർഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീജിത്ത് സമരം ചെയ്യുന്നുണ്ട്. മെഗാ ഫോണിലൂടെ കേട്ടാൽ അറപ്പുളവാക്കുന്ന ഭാഷയിലാണ് ശ്രീജിത്ത് അസഭ്യ വർഷം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേയ്ക്ക് നോക്കിയായിരുന്നു ശ്രീജിത്തിന്റെ അസഭ്യ വർഷം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നവരേയും മാധ്യമപ്രവർത്തകരേയും ശ്രീജിത്ത് ഇത്തരത്തിൽ അസഭ്യം പറയാറുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Read More

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം നല്‍കി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്. ഇടത് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തുന്നു, ഭരണ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ പരിപാടികളിലടക്കം പങ്കെടുക്കുന്നു, കുടുംബശ്രീ…

Read More

ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല: മുഖ്യമന്ത്രി

ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത രാജ്യത്ത് സംരക്ഷിക്കണം. അതിന് കോട്ടം തട്ടുന്ന കാര്യങ്ങൾ ഉണ്ടായപ്പോൾ കേരളത്തിലെ ജനങ്ങൾ ഉത്കണ്ം പ്രകടിപ്പിച്ചു. ബിജെപി ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണ്. ഇത് ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയർന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രിപറഞ്ഞു. അമേരിക്കയുo ജർമ്മനിയും ചോദിച്ചു കഴിഞ്ഞു.തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്. എല്ലാവർക്കും ഒരേ നീതിയല്ലെന്ന് ലോക രാഷ്ട്രങ്ങൾ കാണുന്നു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നു. സ്വാതന്ത്ര്യം…

Read More

കേരളത്തിൽ താപനില ഉയരുന്നു ; മാലിന്യസംഭരണ കേന്ദ്രങ്ങളിൽ പരിശോധന

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍, മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലുള്ള മാലിന്യ സംഭരണ…

Read More