‘ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാർ നൽകുന്ന സഹായം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. അഞ്ച് വിഭാഗങ്ങളിലായി സംസ്ഥാനത്ത് 45 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ വിതരണത്തിനായി ഒരു മാസം…

Read More

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ്…

Read More

‘2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല’; മുഖ്യമന്ത്രി

2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000 കുടുംബങ്ങൾ അതിദരിദ്രാവസ്ഥയിൽ നിന്ന് മുക്തരായി. ഈ വർഷം നവംബറൊടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയിൽനിന്ന് മുക്തരാകും. 2025 നവംബർ ഒന്നാകുമ്പോൾ കേരളത്തിൽ ഒരു കുടുംബം പോലും അതി​ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ഥി സി എ അരുൺകുമാറിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി ഭരണിക്കാവിൽ നടന്ന പൊതുയോ​ഗത്തിൽ…

Read More

കള്ളക്കടൽ പ്രതിഭാസം തുടരുന്നു; കേരള തീരത്ത് ജാഗ്രതാ നിർദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ…

Read More

‘വ്യക്തിപരമായ പ്രദര്‍ശനത്തില്‍ പാര്‍ട്ടിക്ക് നിലപാടില്ല’; ‘ദ കേരള സ്റ്റോറി’ തറ സിനിമയെന്ന് എംവി ഗോവിന്ദൻ;

‘ദ കേരള സ്റ്റോറി’ പ്രദര്‍ശനം വിവാദമായതിന് പിന്നാലെ സിനിമയെ അതിരൂക്ഷം വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ‘ദ കേരള സ്റ്റോറി’ തറ സിനിമയാണെന്നായിരുന്നു എംവി ഗോവിന്ദന്‍റെ ഒറ്റ വാക്കിലെ മറുപടി.  കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ഔദ്യോഗിക നിലപാടിനെയാണ് എതിർക്കുന്നതെന്നും ആരെങ്കിലും വ്യക്തിപരമായി ചിത്രം കാണിച്ചു എന്ന് കരുതി അതിൽ പാർട്ടി നിലപാട് എടുക്കേണ്ടതില്ല, സിനിമ ഔദ്യോഗിക സംവിധാനത്തിലൂടെ പ്രദർശിപ്പിക്കുന്നതിന് എതിരെയാണ് തങ്ങൾ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദൻ. ‘ദ കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുമെന്ന…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ ബിജെപി അഞ്ചിലേറെ സീറ്റുകൾ നേടും, കേരളാ പ്രഭാരി പ്രകാശ് ജാവ്ദേക്കർ

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും പ്രകാശ് ജാവ്ദേക്കർ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തവണ കേരളീയരുടെ മനസില്‍ വലിയ ഒരുമാറ്റമുണ്ട്. അതിന് കാരണം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി വോട്ട് ചെയ്തവര്‍ അത് പാഴാക്കിയല്ലോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പ്രകാശ് ജാവ്ദേക്കർ…

Read More

എൽഡിഎഫ് അനുകൂല പ്രതികരണം യുഡിഎഫിനേയും ബിജെപിയേയും അങ്കലാപ്പിലാക്കുന്നു; കേരളത്തോട് യുഡിഎഫിനും ബിജെപിക്കും ശത്രുതാ മനോഭാവം, മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ പാനൂർ സ്ഫോടനത്തിൽ മരിച്ച ഷെറിലിന്‍റെ വീട് സി.പി.ഐ.എം നേതാക്കൾ സന്ദർശിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടി നേതാക്കളുടെ സന്ദർശനം മനുഷ്യത്വപരമായ സമീപനമാണ്. വീടിന്‍റെ അടുത്ത് ഒരാൾ മരിച്ചാൽ പോകുന്നത് പോലെയാണ് നേതാക്കൾ പോയത്. കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനമില്ല. കേരളത്തിൽ ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ല. പ്രതികൾക്കെതിരെശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരെ ഇ.ഡി എത്ര തപ്പിയിട്ടും ഒന്നും കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നാടിന്‍റെ വികസനത്തിന്റെ പര്യായമായി കിഫ്ബി മാറി. വികസനം നല്ല…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും. ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ കോട്ടയത്തും കുറവ് സ്ഥാനാർത്ഥികള്‍ ആലത്തൂരിലുമാണ് നിലവില്‍ ഉള്ളത്. കോട്ടയത്ത് നിലവില്‍ 14 പേരും ആലത്തൂരില്‍ അഞ്ച് പേരുമാണ് മത്സര രംഗത്തുള്ളത്.

Read More

കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയം യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാര്‍ട്ടിയില്‍ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.ഫ്രാന്‍സിസ് ജോര്‍ജിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും…

Read More

കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല, സംഘ്പരിവാർ വർഗീയ രാഷ്ട്രീയത്തെ തുടച്ചുനീക്കും; മുഖ്യമന്ത്രി

കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബി.ജെ.പി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും രണ്ടാം സ്ഥാനം പോലും ലഭിക്കില്ല. സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനപത്രിക ഫാസിസത്തെ നേരിടാൻ പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൗരത്വഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് കുറ്റകരമായ മൗനം പാലിക്കുകയാണ്. പൗരത്വനിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ എന്തുകൊണ്ടാണ് കോൺഗ്രസിന് കഴിയാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പാനൂരിലെ ബോംബ് സ്ഫോടനം തീർത്തും നിയമവിരുദ്ധമായ പ്രവർത്തനമാണ്. പൊലീസ്…

Read More