കുതിച്ചുയർന്ന് പൊന്ന് വില; സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 62,​480 രൂപ

ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും വില കുതി‌ച്ചുയർന്നു. ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 62,​000 കടന്ന് മുന്നേറി. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 62,​480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 7,​810 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപ വർദ്ധിച്ച് 6,​455 രൂപയായി ഉയർന്നു. അപൂർവമായേ ഇത്രയും വർദ്ധനവ് ഒരു ദിവസം സ്വർണവിലയിൽ രേഖപ്പെടുത്താറുള്ളൂ….

Read More

കേരളത്തിന് റെയിൽവേ വികസനത്തിനായി 3042 കോടി രൂപ ; പ്രഖ്യാപനം നടത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

റെയില്‍വേ വികസനത്തില്‍ കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 15,742 കോടി മൊത്തം നിക്ഷേപമുണ്ടെന്നും രാജ്യത്ത് 50 പുതിയ നമോ ഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘റെയിൽവേക്ക് റെക്കോർഡ് ബജറ്റ് അനുവദിച്ചത്തിന് പ്രധാന മന്ത്രിക്കും, ധനമന്ത്രിക്കും നന്ദി. ഇത് യുപിഎക്കാലത്തേക്കാള്‍ ഇരട്ടിയാണ്. രാജ്യത്ത് 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും അനുവദിക്കും. റെയിൽവേ സൂരക്ഷക്ക് വേണ്ടി…

Read More

കേരളത്തിൽ ഇന്നും ചൂട് കൂടും: 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ജാ​ഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്  സാധ്യതയുണ്ട്.  ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.  ജാഗ്രതാ നിർദേശങ്ങൾ  * പകൽ…

Read More

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ചു; കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്നും വയനാടിന്റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.  25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി…

Read More

വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരം; കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ പറഞ്ഞു.സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല.കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല.വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല.വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലും ഇല്ല.സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്.പക്ഷെ  കിട്ടിയത് 33000 കോടി മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട്.കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല.വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്.,ഇതില്‍ പ്രതിഷേധം ഉണ്ട്.കാർഷിക മേഖലക്ക്…

Read More

കേന്ദ്ര ബജറ്റിൽ കേരളത്തിന് പരിഗണനയില്ല ; പ്രതിഷേധവുമായി എം.പിമാർ

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി നല്‍കിയ കേന്ദ്രബജറ്റില്‍ കേരളത്തെ തഴഞ്ഞു. പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ നോക്കിക്കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. ഉരുള്‍പൊട്ടലില്‍ തകര്‍ന്നുവീണ വയനാട് പോലും കേന്ദ്രത്തിന്‍റെ കണ്ണില്‍ പെട്ടില്ല. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പ്രത്യേക പാക്കേജുകളൊന്നും സംസ്ഥാനത്തിനായി അനുവദിച്ചില്ല. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിന് 5000 കോടിയും വേണമെന്നായിരുന്നു പ്രധാന ആവശ്യം. ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റ് അവതരണമാണുണ്ടായതെന്ന്…

Read More

കേന്ദ്ര ബജറ്റ് പ്രഖ്യാപനം ; പ്രതീക്ഷയോടെ കേരളം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിയ്ക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. തന്റെ എട്ടാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. ഇത്തവണ ആദായ നികുതി ഇളവുകൾ വര്‍ധിപ്പിക്കും എന്നുള്ള പ്രത്യാശയിലാണ് രാജ്യത്തുള്ള നികുതിദായകർ. കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്. കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്. വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് 2000…

Read More

കേരളത്തിൽ ക്യാൻസർ പകർച്ച വ്യാധി പോലെ വ്യാപിക്കുന്നു ; പുരുഷൻമാർക്ക് തൊണ്ടയിലും സ്ത്രീകൾക്ക് മറ്റിടങ്ങളിലും രോഗം

സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാൻസർ സെന്ററുകളിൽ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികൾ എത്തുന്നു. 2021-22ൽ 20,049 പേർക്ക് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചു. സർക്കാർ മേഖലയിലെ പ്രധാന ക്യാൻസർ ചികിത്സാകേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ(ആർ.സി.സി), കണ്ണൂർ മലബാർ ക്യാൻസർ സെന്റർ(എം.സി.സി)എന്നിവിടങ്ങളിൽ ചികിത്സതേടിയവരുടെ കണക്കാണിത്. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ ഒരുവർഷത്തെ പുതിയ രോഗികൾ അരലക്ഷത്തോളമാകും. 2022ൽ 32,271പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ ആർ.സി.സിയിൽ…

Read More

സ്വർണ വിലയിൽ വൻവർധനവ്; പവന് 960 രൂപ കൂടി 61840 രൂപയായി

സ്വർണ വിലയിൽ വൻവർധനവ്. പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7730 രൂപയാണ് ഇന്നത്തെ വില. റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 60760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്. അന്ന് 60200 രൂപയായിരുന്നു ഒരു പവന്‍റെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ…

Read More

മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്; മദ്യനിർമ്മാണ ശാലയ്ക്ക് കൂട്ടുനിൽക്കുമെന്ന് കരുതിയില്ല: കെ.സി വേണുഗോപാൽ

മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കെസി വേണുഗോപാൽ. സിപിഐ മദ്യ നിർമ്മാണശാലയ്ക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയില്ല. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിൻ്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം…

Read More