അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്; കാസര്‍കോട്ട് നിരോധനാജ്ഞ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലുടനീളം യാതൊരു പൊതുയോഗങ്ങള്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. കൂടാതെ അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ല. മുന്‍വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍…

Read More

വോട്ടെടുപ്പ് കേരളം ദിനം ചൂടിൽ: 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് ഉഷ്ണതരംഗ സാധ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു. ഏപ്രിൽ 24 മുതൽ 28 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയായിരിക്കും. കൊല്ലം ജില്ലയിൽ ഉയർന്ന താപനില…

Read More

പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷയ്ക്കായി 30,500 പോലീസ് ഉദ്യോഗസ്ഥർ; ഒപ്പം 7500-ഓളം കേന്ദ്ര സേനാംഗങ്ങൾ

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 54 സഹായ ബൂത്തുകൾ ഉൾപ്പെടെ 25,231 പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് 30,500 പോലീസ് ഉദ്യോഗസ്ഥരെ. കേന്ദ്രസേനയുടെ ആറ് കമ്പനി ഉദ്യോഗസ്ഥർ ഉൾപ്പെടെ അടുത്തദിവസമെത്തും. 742 അതീവ പ്രശ്നബാധിത ബൂത്തുകളിലും 1161 പ്രശ്നബാധിത ബൂത്തുകളിലും ഉൾപ്പെടെ 1903 ബൂത്തുകളിൽ കർശന നിരീക്ഷണമുണ്ടാകും. എട്ടുജില്ലകളിൽ പൂർണമായും ബാക്കി ജില്ലകളിൽ മുക്കാൽ ഭാഗത്തോളം പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുമുണ്ടാകും അതീവ പ്രശ്നബാധിത, പ്രശ്നബാധിത ബൂത്തുകളിൽ 7500-ഓളം കേന്ദ്ര സേനാംഗങ്ങൾ സുരക്ഷയൊരുക്കും. ഈ ബൂത്തുകളിൽ കുറഞ്ഞത് രണ്ട് കേന്ദ്രസേനാംഗങ്ങളെ…

Read More

കേരളത്തിലെ ചൂട് ഈമാസം അവസാനം വരെ; കാലാവസ്ഥാ മുന്നറിയിപ്പ്

കേരളത്തിലെ ഈ പൊള്ളും ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസമായി പാലക്കാട് 40 ഡിഗ്രിയാണ് രേഖപ്പെടുത്തുന്നത്. പുനലൂർ 38, തൃശൂർ, കണ്ണൂർ (37) രേഖപ്പെടുത്തി. ഇത് ഉയരാനുമിടയുണ്ട്. സാധാരണ വേനൽ കാലത്തെക്കാൾ രണ്ട് – മൂന്ന് ഡിഗ്രി കൂടുതലാണ് ഇത്തവണ അനുഭവപ്പെടുന്നത്. ചൂടിനൊപ്പം കള്ളക്കടൽ പ്രതിഭാസവും ആവർത്തിക്കുകയാണ്. കണ്ണൂർ മാടായി ചൂട്ടാട് ബീച്ചിൽ ഇന്നലെ കടൽ 25 മീറ്ററോളം കരയിലേക്ക് കയറി. രണ്ട് ദിവസത്തേക്ക് കേരള തീരത്ത് 0.5 മുതൽ…

Read More

കേരളത്തിൽ ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെ

കേരളത്തിൽ മുന്നണികളുടെ ‘പരസ്യപ്പോര്’ ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെയാണ്. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണം മാത്രമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടിസ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ നടപടിയെടുക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധിക്കും. പുറത്തുനിന്നുള്ള പാർട്ടിപ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകൾ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധിയായിരിക്കും.

Read More

പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; നാളെ കലാശക്കൊട്ട്: 26ന് ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്.  കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം.  ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്നത് 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ്. കർണാടകയിലെ 14,…

Read More

സംസ്ഥാനത്തെ അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ വേനൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ അടിച്ചു  വീശാവുന്ന കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ അറിയിപ്പിൽ വിശദമാക്കുന്നു. തിരുവനന്തപുരം,…

Read More

കേരള ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുമായി ആടുജീവിതം; മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നു

ആടുജീവിതം കേരള ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡിട്ട് പൃഥ്വിരാജിന്റെ ആടുജീവിതം. കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടന്നിരിക്കുകയാണ് ആടുജീവിതം. ആടുജീവിതം കേരളത്തിൽ നിന്ന് 72.50 കോടി രൂപയിലധികം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്‌സ് കേരളത്തിൽ 71.75 കോടി രൂപയാണ് നേടിയത്. ആടുജീവിതത്തിന് തൊട്ടുമുന്നിലുള്ള ബാഹുബലി രണ്ടിന്റെ കളക്ഷൻ കേരള ബോക്‌സ് ഓഫീസിൽ 72.60 രൂപയാണ്. കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള 2018ന്റെ കളക്ഷൻ കേരള ബോക്‌സ് ഓഫീസിൽ 89.20 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള പുലിമുരുകൻ…

Read More

തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ​ഗാന്ധി ഇന്ന് കേരളത്തിലെത്തും

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30 ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തും. ശേഷം ഹെലികോപ്റ്റർ മാർഗ്ഗം ചാലക്കുടി മണ്ഡലത്തിലെ ചേരമാൻ പറമ്പ് മൈതാനത്തെത്തി പൊതുസമ്മേളനത്തില്‍ പ്രിയങ്ക പ്രസംഗിക്കും.  ഉച്ചക്ക് 2.30 ന് പത്തനംതിട്ടയിലെ പൊതുസമ്മേളനവും നാലുമണിക്ക് തിരുവനന്തപുരത്ത് റോഡ് ഷോയുമാണ് പ്രിയങ്ക ഗാന്ധിയുടെ മറ്റ് പരിപാടികള്‍. വൈകിട്ട് 5.20 ഓടെ പ്രിയങ്ക ഗാന്ധി ഡൽഹിക്ക് തിരിക്കും.

Read More