സംസ്ഥാനത്ത് ഉഷ്ണതരംഗം: മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മേയ് ആറ് വരെ അവധി

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടർന്ന് ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും മേയ് ആറ് വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തേ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മേയ് ആറ് വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സ്‌കൂൾ വിദ്യാർഥികളുടെ…

Read More

തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് നിലവിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്റ്റിങ് ചെയർ…

Read More

കുവൈത്ത് കേരള പ്രവാസി മിത്രം ഫാമിലി പിക്നിക് സംഘടിപ്പിച്ചു

കു​വൈ​ത്ത്‌ കേ​ര​ള പ്ര​വാ​സി മി​ത്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ​യും ബാ​ച്ച് ലേ​സി​നെ​യും പ​ങ്കെ​ടു​പ്പി​ച്ച് ദ്വി​ദി​ന പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. വ​ഫ്ര​യി​ലെ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു. ക​ല സാം​സ്ക്കാ​രി​ക വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് പാ​ട്ട്, നൃ​ത്തം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും മു​തി​ർ​ന്ന​വ​ർ​ക്ക് കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സ​യ്യി​ദ് ഫ​ക്രു​ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹം​സ പ​യ്യ​ന്നൂ​ർ, വി.​കെ. ഗ​ഫൂ​ർ, സി.​ഫി​റോ​സ്, കെ.​സി. ഗ​ഫൂ​ർ, കെ.​വി….

Read More

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ; മറ്റു വഴികൾ നിർദ്ദേശിക്കാൻ കെ എസ് ഇ ബിക്ക് സർക്കാർ നിർദ്ദേശം

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെ എസ് ഇ ബിയോട് സർക്കാർ നിർദേശിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായാണ് ഉന്നതതല യോഗം ചേർന്നത്. ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നതായിരുന്നു പ്രധാന ചർച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളി…

Read More

കേരളത്തിൽ ചൂട് കടുക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും, കടുത്ത നിയന്ത്രണങ്ങൾ

ചൂട് കടുക്കുന്ന സാഹചര്യത്തിൽ നിർണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന് അവലോകനയോഗം. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ചേർന്ന യോഗത്തിൽ വിവിധ ജില്ലകളിലെ സാഹചര്യം കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മേയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

Read More

കോഴിക്കോട് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു

കോഴിക്കോട് കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞതോടെയാണ് സംഭവമുണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട കാറിലാണ് ലോറി ഇടിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്ന യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്നും അപ്പോഴാണ് ലോറി പിറകില്‍ വന്ന് ഇടിച്ചതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്….

Read More

കേരളത്തിൽ ചൂട് കുറയുന്നില്ല്; കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും

കേരളത്തിൽ ഇന്ന് കടുത്ത ചൂട് പാലക്കാട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, 40 ഡിഗ്രി ചൂട് ആണ് പാലക്കാട് പരമാവധി രേഖപ്പെടുത്തുകയെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പരമാവധി 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തുക. മറ്റു ജില്ലകളിൽ ഇങ്ങനെ: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട് – 37 ഡിഗ്രി; എറണാകുളം – 36 ഡിഗ്രി; ഇടുക്കി, വയനാട് – 35 ഡിഗ്രി. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന്…

Read More

‘അരുമൈമകൻ’ വാഴ്കെ..! അരിക്കൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം

ഇടുക്കി-ചിന്നക്കനാലിനെ കിടുകിടെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. സർക്കാരിനെതിരേ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചു പെ​രി​യാ​ർ ക​ടു​വ സാ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചത്. ശ്രമകരമായ ദൗത്യമായിരുന്നു അത്. അരിക്കൊമ്പൻ എന്ന കുപ്രസിദ്ധ ആനയെ നാടുകടത്തുന്നതു കാണാൻ വ​ഴി​നീ​ളെ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. പാതിരാത്രിയിലാണ് ആനയെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചത്.  ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ പ​തി​വാ​യി റേ​ഷ​ൻ ക​ട ത​ക​ർ​ത്ത് അ​രി ഭ​ക്ഷി​ച്ച കൊ​മ്പ​ന് നാ​ട്ടു​കാ​രി​ട്ട പേ​രാ​ണ് അ​രി​ക്കൊ​മ്പ​ൻ. മേ​ഖ​ല​യി​ൽ 180 കെ​ട്ടി​ട​ങ്ങ​ൾ അ​രി​ക്കൊ​മ്പ​ൻ ത​ക​ർ​ത്തുവെന്നാണ്…

Read More

കേരളത്തെ വിടാതെ ചൂട് ; പല ജില്ലകളിലും ഉഷ്ണ തരംഗ സാധ്യത , 3 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ നാളെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Read More

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ‘ H ‘ ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും. ഇക്കാര്യങ്ങൾ വിശദമാക്കി സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതേ സമയം, മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു….

Read More