കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം ; ക്ലാസുകൾ ആരംഭിക്കുക ജൂൺ 24ന്

കേരളത്തിൽ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതിനൊപ്പം പ്ലസ് വണ്‍ പ്രവേശന നടപടികളും വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് ശിവൻ കുട്ടി പറഞ്ഞു. മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇത്തവണ…

Read More

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.69 % വിജയം

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വർഷത്തെ വിജയം. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാർത്ഥികളാണ് എല്ലാറ്റിലും എ പ്ലസ് നേടിയത്. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 9 മുതൽ 15 വരെ പുനർ മൂല്യ…

Read More

കേരളത്തിലെ വെസ്റ്റ് നൈൽ പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ദർ

കേരളത്തിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ. വെസ്റ്റ് നൈൽ പനി ഫ്‌ലേവി എന്ന ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നാണ് കൊതുകുകളിലേക്ക് ഇവ പടരുന്നത്. ക്യൂലക്‌സ് കൊതുകുകളാണ് രോഗവാഹകർ. കൊതുകുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മ റഹീം പറഞ്ഞു. 80 ശതമാനം രോഗികളിലും യാതൊരു വിധ ലക്ഷണങ്ങളും…

Read More

വ്യാജ ആധാറുമായി അരലക്ഷം അഭയാർഥികൾ കേരളത്തിൽ ; മിലിറ്ററി ഇന്റലിജൻസ്

 അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ്  റിപ്പോർട്ട് ചെയ്തു. ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അധികവും.  അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു കണ്ടെത്തൽ. അഭയാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ തങ്ങുന്നതിനും ഇന്ത്യക്കാരായ കുറ്റവാളികൾ യാത്രാരേഖകളുണ്ടാക്കി രാജ്യം വിട്ടുപോവുന്നതിനും വ്യാജ ആധാർ കാർഡുകൾ ദുരുപയോഗിക്കുന്നുണ്ട്.  മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാസേനയുടെ…

Read More

11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

കേരള തീരത്ത്  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്തും പകൽ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കൻഡിൽ 15 cm നും 45 cm…

Read More

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്

2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.  ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.  ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം….

Read More

വെസ്റ്റ്നൈൽ പനി ; രോഗബാധിതരുടെ എണ്ണം 11 ആയി, ജാഗ്രതാ നിർദേശം

കേരളത്തിൽ വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട് രണ്ട് പേരുടെ മരണം വെസ്റ്റ്‌ നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് അഞ്ചും തൃശ്ശൂരിൽ രണ്ട് പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേർ രോഗമുക്തരായി. പനിയെ തുടർന്ന് ചികിത്സ തേടിയവരിൽ വെസ്റ്റ്…

Read More

‘കേരളത്തിൽ ഇത്തവണ ബിജെപി സീറ്റ് നേടും , കോൺഗ്രസ് തിരിച്ചടി നേരിടും’ ; തിരുവനന്തപുരത്ത് ശശി തരൂർ തോൽക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ .നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും.കോൺഗ്രസിന് വലിയ തിരിച്ചടി ഇത്തവണ നേരിടേണ്ടി വരും .20 സീറ്റ് എന്ന കണക്ക് തെറ്റാവും.പലപ്രമുഖരും കാലിടറി വീഴും.ശശി തരൂർ തോറ്റു തുന്നം പാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്. കേരളത്തിൽ നിന്ന് 5 സീറ്റ് വിജയിക്കുമെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. വോട്ടുശതമാനം 20…

Read More

കേരളത്തിൽ ഇന്ന് ഒരു ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില തുടരും

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും സാധാരണയെക്കാൾ 2 – 4°C കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

Read More

കേരളത്തിൽ ചൂട് കുറയും ; മെയ് 8 മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ ചൂട് കുറയുന്നു. മെയ് 8 മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. പാലക്കാടുൾപ്പെടെയുള്ള ജില്ലകളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തി.

Read More