സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ നാല് ജില്ലകളില്‍ മഴ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ നാല് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.  അതേസമയം, 16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 14ന് തിരുവനന്തപുരം, പത്തനംതിട്ട. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ…

Read More

സംസ്ഥാനത്ത് അഞ്ചു ദിവസം മഴയ്ക്ക് സാധ്യത;  5 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.  അടുത്ത ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 13-05-2024: പത്തനംതിട്ട, ഇടുക്കി 14-05-2024: തിരുവനന്തപുരം, പത്തനംതിട്ട 15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ…

Read More

ആര്‍എംപി നേതാവിന്റെ പ്രസ്താവന; ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ആര്‍ ബിന്ദു

പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആർഎംപി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്ത്രീ സമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജു വാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ഷൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി തുറന്നടിച്ചു. രാഷ്ട്രീയത്തിലായാലും മറ്റു പൊതു…

Read More

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ജോയിന്‍റ് കൗൺസിൽ

തിരുവനന്തപുരം ജില്ലാ കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് ജോയിന്‍റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് നാളെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ജോയിൻറ് കൗൺസിലിന്റെ തീരുമാനം. ജോയിന്റ്കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. കുഴിനഖ ചികിത്സക്കായി തിരുവനന്തപുരം ജില്ല ജനറൽ ആശുപത്രിയിൽ ഒ പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കളക്ടർ ജെറോമിക് ജോർജ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെ കെ ജി…

Read More

മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തിയതിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ്

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തിയതിനെതിരെ കോൺ​ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നതെന്ന് ബിഹാറിലെ കോൺഗ്രസ് വക്താവ് രാജേഷ് റാത്തോർ പറഞ്ഞു. പരിശോധനയുടെ വീഡിയോയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് പിറകെ ഇപ്പോൾ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും പരിശോധിച്ചിരിക്കുന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നതെന്നും ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും രാജേഷ് റാത്തോർ പറഞ്ഞു. മാത്രമല്ല എൻ ഡി…

Read More

ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ ഗൃഹനാഥൻ അറസ്റ്റിൽ

കാസർകോട് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ ഗൃഹനാഥൻ അറസ്റ്റിൽ. പി വി സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി വി സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ് സംഭവം ഉണ്ടായത്. ഐസ് ക്രീം ബോളിൽ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. എന്നാൽ ഭാര്യ ഓടിമാറിയതിനാൽ മകന്റെ പുറത്ത്…

Read More

കേരളത്തിലെ വനംവകുപ്പ് പ്രൊഫഷണലാകണം: മേനക ഗാന്ധി

കേരളത്തിലെ വന്യമൃഗ ആക്രമണത്തിൽ വനം മന്ത്രിക്കെതിരെ മേനക ഗാന്ധി. വനം വകുപ്പ് പ്രൊഫഷണലാകണമെന്നും വിവരമുള്ളവർ മന്ത്രിപദവിയിൽ വേണമെന്നുമാണ് മേനക ഗാന്ധിയുടെ വിമർശനം. കേരളത്തിലെ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരും ഇടപെടുന്നില്ലെന്നും മേനക കുറ്റപ്പെടുത്തി. വനംവകുപ്പിൽ നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം കേരളത്തിൽ ലഭിക്കുന്നില്ല. അതുകൊണ്ടാണ് കിണറിൽ വീണ ആനയെ മയക്കിയ ശേഷം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കൃത്യമായ പ്രവർത്തനങ്ങളിലൂടെ രക്ഷിക്കാവുന്ന മൃഗങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ കേരളത്തിലുണ്ടാവുന്നതിൽ താൻ അസ്വസ്ഥയാണെന്നും അവർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാർക്ക് പുനപരിശീലനം നൽകണം. ആനകൾക്കെതിരെ കേരളത്തിൽ…

Read More

നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം; ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ

ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. നഴ്സിങ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. കൂടാതെ 2021-ല്‍ 7422 ബി.എസ്.സി. നഴ്സിങ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍…

Read More

മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ലെന്നും. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ​ഗവർണർ…

Read More

ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാനുളള 17 കോടിയുടെ പദ്ധതികളുടെ ഫയലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഒപ്പ് വച്ചിട്ടും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇത്തവണ കേരളത്തിന് പവിലിയൻ ഇല്ല

ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാനുളള 17 കോടിയുടെ പദ്ധതികളുടെ ഫയലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഒപ്പ് വച്ചിട്ടും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇത്തവണ കേരളത്തിന് പവിലിയൻ ഇല്ല. കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സ്വന്തമായി പവിലിയൻ ഉണ്ടെന്ന് ഇരിക്കെയാണ് കേരളത്തിന് പവിലിയനില്ലാത്തത്. കേരളം സ്ഥിരമായി പങ്കെടുക്കാറുളള മേളയിൽ ഏതു തരത്തിലാണ് വീഴ്ച വന്നത് എന്നതിനെക്കുറിച്ച് വ്യക്തമല്ല. 19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപാണ് മന്ത്രി മുഹമ്മദ് റിയാസ് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ ടൂറിസം…

Read More