ഉന്നത വിദ്യാഭ്യാസ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിയ നീക്കങ്ങൾക്കേറ്റ പ്രഹരം; മന്ത്രി ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിയ നീക്കങ്ങൾക്കേ​റ്റ പ്രഹരമാണ് ഹൈകോടതി വിധിയെന്ന് മന്ത്രി ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ മൂല്യങ്ങളും വിദ്യാർത്ഥികളടക്കമുള്ളവരുടെ ജനാധിപത്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ളവയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. വിവാദങ്ങൾ സൃഷ്ടിക്കൽ നിർത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു. രാജ്യത്തെ ഇതര സർവ്വകലാശാലകളെ അപേക്ഷിച്ച് ഉന്നതനിലവാരം പുലർത്തി മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് മുന്നോട്ടുപോകുന്നവയാണ് കേരളത്തിലെ സർവ്വകലാശാലകൾ. അവിടെ ചാൻസലറുടെ ഭാഗത്തുനിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകൾ നിരന്തരമായ…

Read More

ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ്; ഉന്നതതല യോ​ഗം നാളെ

കേരളത്തിലെ പല ജില്ലകളിൽ തുടർച്ചെയുണ്ടായ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഉന്നതതല യോ​ഗം നാളെ തിരുവനന്തപുരത്ത് ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കെതിരായ പരാതികൾ യോ​ഗത്തിൽ ആരോ​ഗ്യ മന്ത്രി പരിശോധിക്കും. യോഗത്തിന് പ്രിൻസിപ്പാൾ മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥർ എത്തണമെന്നും മന്ത്രിയുടെ നിർദ്ദേശമുണ്ട്.

Read More

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ചില്ലെങ്കിൽ സമര രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ്

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ചില്ലെങ്കിൽ യു.ഡി.എഫും കോണ്‍ഗ്രസും സമര രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അപകടകരമായ നിലയിലേക്കാണ് പൊതുവിദ്യാഭ്യാസരംഗം പോകുന്നതെന്നും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ പ്രവേശന പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ സീറ്റുകളുടെ മാത്രം എണ്ണം കൂട്ടിയത് പരാജയമായിരുന്നെന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും വ്യക്തമായതാണെന്നും ഹയര്‍ സെക്കന്‍ഡറി ഗുണനിലവാരം ഇല്ലാതാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു…

Read More

സംസ്ഥാനത്ത് മദ്യവരുമാനം കുറയുന്നു; ഡ്രൈ ഡേ പിൻവലിക്കുന്നതു പരിഗണനയിൽ, തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനം

സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കുന്നതു പരിഗണനയിൽ. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണാണ് ലഭിക്കുന്ന വിവരം. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാർച്ചിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളുമായി മുന്നോട്ടു പോകാനാണ് എക്‌സൈസ് വകുപ്പിനു കിട്ടിയ നിർദേശം. ടൂറിസം മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ്…

Read More

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി

കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി. യുവതി ചികിത്സ തേടിയ നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയിലാണ് നിർണായക വിവരം ഉള്ളത്. കൈക്കും തലക്കും ഉൾപ്പെടെ പരിക്കുണ്ടായിരുന്നതായാണ് ഡോക്ടർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ഇതുവരെ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിയായ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് രാജേഷാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അതേസമയം ജർമനിയിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്.

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ അവസാനത്തോടെ

തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ അവസാനത്തോടെ തന്നെ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. നൂറ് മീറ്റർ ബർത്തിന്റെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. നിലവിൽ തുറമുഖ പ്രവർത്തനത്തിനാവശ്യമായ ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വലിയ തടസ്സമായി നിന്ന ചുറ്റുമതിൽ നിർമാണം ഇതിനോടകം പൂർത്തിയാക്കി. കുരിശ്ശടി നിൽക്കുന്ന സ്ഥലത്തെ തർക്കം താത്കാലികമായി പരിഹരിച്ചുകൊണ്ടാണ് മതിൽ കെട്ടിയത്. 2965 മീറ്റർ പുലിമുട്ട് മതിയെങ്കിലും 3005 മീറ്ററാണ് ഇതിനോടകം പണിതിരിക്കുന്നത്. 800 മീറ്റർ വേണ്ട ബർത്തിന്റെ 100 മീറ്റർ നിർമാണം മാത്രമാണ് അവശേഷിക്കുന്നത്….

Read More

വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി

വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. മാത്രമല്ല ഇത് സംബന്ധിച്ച് വനം വികസന കോർപ്പറേഷൻ എം.ഡിയോട് വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. വനത്തിൽ യൂക്കാലി മരങ്ങൾ നടണമെന്ന ഉത്തരവ് ശരിയായ നടപടി അല്ലെന്നും നടപടിക്രമത്തിൽ അശ്രദ്ധ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. വ​നം​വ​കു​പ്പി​ന്റെ പു​തി​യ നീ​ക്ക​ത്തോ​ടെ വ​യ​നാ​ട്ടി​ലെ കെ.​എ​ഫ്.​ഡി.​സി​യു​ടെ…

Read More

തോമസ് ഐസക്കിനെതിരായ മസാലബോണ്ട് കേസിൽ ഇ.ഡിക്ക് തിരിച്ചടി; ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

 സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അതിനാൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ബുധനാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണിതെന്ന് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് സിംഗിൾ െബഞ്ച് ജഡ്ജി ടി.ആർ.രവി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ…

Read More

കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി ; കേരളത്തിൽ 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യത

കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാർ ദ്വീപിലേക്കുമാണ് കാലവർഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതിന്‍റെ ഭാഗമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ മെയ് 22 വരെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പിൽ…

Read More

കുറുനരി ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ കോട്ടാങ്ങലിൽ കുറുനരി ആക്രമണം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്. കോട്ടാങ്ങൽ പതിനൊന്നാം വാർഡിൽ രാവിലെയാണ് സംഭവമുണ്ടായത്. ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരി ആളുകളെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകാലുകൾക്കും കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുറുനരിയെ പിടികൂടിയിട്ടുണ്ട്.

Read More