കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസർകോഡ് വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 3.3 മീറ്റർ വരെ ഉയരമുള്ള തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. നാളെ രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കൂടാതെ വേഗത സെക്കൻഡിൽ 16 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ…

Read More

ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിർത്തിവെപ്പിച്ചു

ഷവര്‍മ്മ നിര്‍മ്മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഷവര്‍മ്മ നിര്‍മ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്. ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ലേബല്‍ ഒട്ടിച്ച ശേഷം മാത്രം…

Read More

കോട്ടയത്ത് ഒരാള്‍ മുങ്ങി മരിച്ചു

കോട്ടയം പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജുവാണ് മരിച്ചത്. 53 വയസായിരുന്നു. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. ഇതോടെയാണ് വെള്ളത്തില്‍ മുങ്ങി മരണം സംഭവിച്ചതെന്നാണ് വിവരം. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്.

Read More

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് , അതിശക്തമായ മഴ തുടരും

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും അതിശക്തമായ മഴ തുടരും. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനരികെ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി മഴയ്‌ക്കൊപ്പം ശക്തമായും കാറ്റിനും സാധ്യതയുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കാണ് ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണുള്ളത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെ…

Read More

കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് മുഖ്യമന്ത്രി രാജി വയ്ക്കണം: കെ സുരേന്ദ്രൻ

കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്‍റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്‍റെ ശബ്‍ദരേഖ ഈ സർക്കാരിന്‍റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന…

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളത്തും തൃശ്ശൂരും റെഡ് അലര്‍ട്ടാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. ഇത് നാളെയോടെ ചുഴിക്കാറ്റായി മാറിയേക്കും. റിമാൽ എന്നായിരിക്കും…

Read More

കൊൽക്കത്ത ഹൈക്കോടതിവിധി: മതത്തിൻ്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

മതത്തിൻ്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണ്. ന്യായമായും ഒബിസി/എസ്സിഎസ്ടി വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേർത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത…

Read More

‘റിമാൽ’ ചുഴലിക്കാറ്റ് വരുന്നു ; ന്യൂനമർദം രൂപപ്പെട്ടു , ഇന്ന് കേരളത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,…

Read More

കേരളത്തിൽ പ്രളയമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; താങ്കൾ ഇപ്പോൾ കണ്ടത് ‘2018’ സിനിമയെന്ന് പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും

കേരളത്തിൽ പ്രളയമെന്നും പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാത്രമല്ല പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും മന്ത്രി തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ഇല്ലാത്ത പ്രളയത്തിൽ കേരളത്തെ മുക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക് പോസ്റ്റ് നെറ്റിസൺസ് ഏറ്റുപിടിച്ചതോടെ രാജീവ് ചന്ദ്രശേഖർ തന്റെ പോസ്റ്റ് പിൻവലിച്ചു. കേരളത്തില്‍ പ്രളയമില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നൊക്കെയായിരുന്നു​​നെറ്റിസൺസിന്റെ ചോദ്യം….

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവൻ കുറഞ്ഞത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കുറഞ്ഞതോടെ 6730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞു. ഇതോടെ…

Read More