കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികൾക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികൾ വൈകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇ പോസ്റ്റൽ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികൾക്ക് നൽകാനാവുന്ന സാഹചര്യമാണ് വരുന്നത്.ഇ മെയിൽ വഴി നോട്ടീസ് അയക്കുന്നതിനെക്കാൾ കൃത്യത ഈ…

Read More

കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ആരിഫ് മുഹമ്മദ് ഖാന് തുടർച്ച നൽകാൻ കേന്ദ്രം; കേരളത്തിൽ ബിജെപിക്ക് ഗുണമുണ്ടാക്കിയെന്ന് വിലയിരുത്തൽ

കേരളത്തിന്റെ ഗവർണറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തുടരാൻ കേന്ദ്രസർക്കാർ അനുവദിക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള നടപടികൾക്ക് തടയിടാനും ജനങ്ങൾക്കുമുന്നിൽ അത് തുറന്നുകാട്ടാനും ഗവർണറുടെ നടപടികൾ സഹായിച്ചു എന്ന് വിലയിരുത്തിയാണ് തുടർച്ച നൽകാൻ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗവർണറുടെ നടപടികൾ സംസ്ഥാനത്ത് ബിജെപിക്ക് ചെറുതല്ലാത്ത മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്. ഇതും തുടർച്ച നൽകാനുള്ള കാരണമായി എന്നാണ് റിപ്പോർട്ട് പറയുന്നത്. സെപ്തംബർ ആറിനാണ് ആരിഫ് മുഹമ്മദ്…

Read More

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓഫീസുകൾ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എം.എസ്.എഫ് പിന്മാറണമെന്ന് വിദ്യാഭ്യാസമന്ത്രി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓഫീസുകൾ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എം.എസ്.എഫ് പിന്മാറണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മലപ്പുറം ജില്ലയിലെ ആർ ഡി ഡി ഓഫീസിൽ ഒരു സംഘം എം.എസ്.എഫുകാർ തള്ളിക്കയറുകയും ആർ.ഡി.ഡി ഡോ. അനിലിന്റെ മുറിയിൽ പ്രവേശിച്ച് ഹയർ സെക്കന്ററി പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് മന്ത്രി നിയമസഭയിൽ പറഞ്ഞത് തെറ്റാണെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഇത് ചെയ്യുവാൻ കഴിയില്ല ആർ.ഡി.ഡി വ്യക്തമാക്കി. ഇതിനെ തുടർന്ന് പുറത്ത് നിന്ന എം.എസ്.എഫുകാർ ആർ.ഡി.ഡി…

Read More

ഭക്ഷ്യ സുരക്ഷാ പരിശോധന കേരളത്തിൽ കർശനമാക്കി ; 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

സംസ്ഥാനത്ത് മണ്‍സൂണ്‍ സീസണില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പേരുകള്‍ ഏകീകൃതമാക്കിയതിന് ശേഷം വന്ന മണ്‍സൂണ്‍ സീസണില്‍ ഇതുവരെ ആകെ 3044 പരിശോധനകള്‍ നടത്തി. 439 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 426 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 1820 സര്‍വൈലന്‍സ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 107…

Read More

മലയാളികളായ പ്രവാസികൾ 22 ലക്ഷം ; പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപയെന്ന് മൈഗ്രേഷൻ സർവേ റിപ്പോർട്ട്

മലയാളി പ്രവാസികള്‍ 2023ല്‍ നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപയാണെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട്. 22 ലക്ഷം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍…

Read More

സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒയാണ് സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ…

Read More

കുവൈത്ത് ദുരന്തം; കെ.ജി എബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം; അന്വേഷണവുമായി സഹകരിക്കും

എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. അബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം. അദ്ദേഹത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. കുവൈത്തിലെ നിയമാനുസരണം കമ്പനിയയുടെ ചെയർമാൻ ഒരു അറബ് വംശജനാണെന്നും എബ്രഹാമിന്റെ മകനും എൻ.ബി.ടി.സി ഡെപ്യൂട്ടി ഡയറക്‌ടറുമായ ഷിബി എബ്രഹാം,കെ.ജി.എ ഗ്രൂപ്പ് ഡയറക്‌ടർ ഈപ്പൻ എന്നിവർ പറഞ്ഞു. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ഇരുവരും വ്യക്തമാക്കി. കെട്ടിടത്തിൽ കൃത്യമായ രീതിയിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു. മുനിസിപ്പാലിറ്റിയുടെ കർശന പരിശോധനകൾ നടക്കുന്നുണ്ട്. സെക്യൂരിറ്റി റൂമിൽ മൊബൈൽ ചാർജർ കുത്തിയപ്പോളുണ്ടായ ചെറിയ അഗ്നിയാണ്…

Read More

‘സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതി’: 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തെന്ന് ലീഗല്‍ മെട്രോളജി

 സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ചുമത്തിയതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ പായക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എം.ആര്‍.പി തിരുത്തി അധിക വില ഈടാക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ്…

Read More

പള്ളിത്തർക്കം; സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

യാക്കോബായ ഓർത്തഡോക്സ് പള്ളിത്തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് കൈമാറാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സർക്കാരിന്റെ കഴിവുകേടാണെന്ന് കോടതി കുറ്റപ്പെടുത്തി. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് എത്രകാലം മാറി നിൽക്കുമെന്നും ഭരണഘടനാപരമായ ഉത്തരവ് നടപ്പാക്കാതെ യാക്കോബായ സ്വാധീനിപ്പിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്കുള്ളിൽ വിധി…

Read More