അർജുന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ല: വിമർശനവുമായി കെ.സുരേന്ദ്രൻ

കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാൻ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാർ എന്താണ് തൊട്ടപ്പുറത്ത് അർജുനെ രക്ഷിക്കാൻ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. അർജുന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കർണാടക സർക്കാർ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. കർണാടക…

Read More

‘ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിത്, കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി കരുതരുത്’: സംസ്ഥാന വിദേശകാര്യ സെക്രട്ടറി നിയമനത്തിൽ സുരേന്ദ്രൻ

കേരളത്തിൻറെ വിദേശകാര്യ സെക്രട്ടറിയായി കെ.വാസുകി ഐഎഎസിനെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതിൽ കയറി ഇടപെടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുഃസൂചനയാണ് രാജ്യത്തിന് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി വിജയൻ കരുതരുത്. നേരത്തെ തന്നെ യുഎഇ കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തുകയും വിദേശത്ത് പോയി ഫണ്ട് പിരിവ് നടത്തുകയും ചെയ്തതിന് ആരോപണവിധേയനായ വ്യക്തിയാണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടേയും പ്രോട്ടോകോൾ…

Read More

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ: കേരളത്തിൽ ഇന്ന് 11 വിമാനങ്ങൾ റദ്ദാക്കി

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണമായി പരിഹരിക്കാനാകാത്തതിനെത്തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്‌ഡേറ്റിലെ പിഴവ് കാരണം മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങൾ വെള്ളിയാഴ്ച മുതൽ സാങ്കേതിക പ്രശ്‌നത്തിലാണ്….

Read More

കേരളത്തിൽ അതിതീവ്ര മഴ തുടരും ; കാസർഗോഡ് , കണ്ണൂർ , വയനാട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരും. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ഉച്ചയ്ക്ക് തന്നെ നൽകിയിരുന്നു. വയനാടും കണ്ണൂരും മാത്രമായിരുന്നു റെഡ് അലർട്ട് എങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.മൂന്ന് ജില്ലകളിലും വരും മണിക്കൂറുകളിൽ അതിതീവ്ര മഴയാണ് പ്രഖ്യാപിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ…

Read More

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകൻ:  കെ.സി വേണുഗോപാൽ

ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിന് ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്. കോൺഗ്രസ് മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. തിരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനും അപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം…

Read More

കേരളത്തിൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലങ്കര ഡാമിലെ ഷട്ടറുകൾ തുറന്നു

കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. കോട്ടയം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടാണ്. കനത്ത മഴയെ തുടർന്നു വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി. മൂവാറ്റുപുഴയാറിനും…

Read More

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണമാകുന്നത്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ കാറ്റും ശക്തമാകും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും മറ്റിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വൻനാശനഷ്ടം…

Read More

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ; ജില്ലകളുടെ ചുമതല നേതാക്കൾക്ക് വീതിച്ച് നൽകി

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് വൻ പദ്ധതികളുമായി കോൺഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കൾക്കടക്കം നൽകി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച് ചുമതലകൾ നൽകി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വയനാട്ടിലാണ് പ്രത്യേക ക്യാമ്പ് നടത്തിയത്. മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല ഇങ്ങനെയാണ്. കണ്ണൂര്‍ – കെ സുധാകരൻ (കെപിസിസി പ്രസിഡൻ്റ്), കോഴിക്കോട് – രമേശ്…

Read More

‘ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം’; ആർബിഐക്ക് കത്തയച്ച് പൊലീസ് മേധാവി

സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകൾ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഡാർക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആർബിഐക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.  വിവിധ  സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡിജിപി കത്ത്…

Read More

കേരളത്തിൽ കനത്തമഴയിൽ വ്യാപക നാശനഷ്ടം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ എല്ലാ ജില്ലകളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കനത്തമഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം അമരമ്പലം പറയംങ്കാടിൽ കിണർ ഇടിഞ്ഞു താഴ്ന്നു. അമരമ്പലം സ്വദേശി ഉമ്മർ ഫാറൂഖ് ഷാഫിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ…

Read More