ശക്തമായ മഴ; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന്…

Read More

കേരളത്തിൽ വീണ്ടും മഴ കനക്കും; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മി.മീ. വരെ മഴ ലഭിക്കുമെന്നാണ് അറിയിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,…

Read More

കൊടുങ്കാറ്റിലും പേമാരിയിലും കെഎസ്ഇബിക്ക് നഷ്ടം കോടികൾ; 11 ലക്ഷത്തിലേറെ പേർക്ക് വൈദ്യുതി തടസ്സപ്പെട്ടു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും 51.4 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായെന്നും കെഎസ്ഇബി അറിയിച്ചു. കണ്ണൂർ, ശ്രീകണ്ഠപുരം, കാസറഗോഡ്, പാലക്കാട്, ഷൊർണൂർ, കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയും പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളിലെ അടൂർ ഡിവിഷനെയുമാണു കാറ്റു മൂലമുണ്ടായ നാശനഷ്ടം തീവ്രമായി ബാധിച്ചത്. 1694 ഹൈ ടെൻഷൻ പോസ്റ്റുകളും 10,836…

Read More

‘കേന്ദ്രം വിശദീകരണം ചോദിച്ചിട്ടില്ല’; കെ.വാസുകിക്കു ചുമതല നൽകിയ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സർക്കാർ

നോർക്ക സെക്രട്ടറി കെ.വാസുകിക്കു വിദേശസഹകരണ ചുമതലയുള്ള സെക്രട്ടറിയുടെ ചുമതല നൽകിയ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടാൽ വിശദീകരണം നൽകും. നിയമനത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നെങ്കിലും ഇതുവരെ സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ആശയവിനിമയം ഒന്നും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രവർത്തനവുമായി മുന്നോട്ടു പോകാമെന്നാണു നിലവിൽ സർക്കാർ നിലപാട്. കെ.വാസുകിക്ക് ‘വിദേശ സഹകരണ’ത്തിന്റെ ചുമതല നൽകിയതിനു പിന്നാലെയാണു വിവാദം തുടങ്ങിയത്. കേന്ദ്ര അധികാര പരിധിയിൽ സംസ്ഥാനം കടന്നുകയറിയെന്ന തരത്തിലാണു വിദേശകാര്യമന്ത്രാലത്തിന്റെ പ്രതികരണം…

Read More

പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ; കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് കയ്യടിയുമായി പ്രവാസ ലോകം

കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​​ച്ചെ​ങ്കി​ലും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ര​ള എം.​പി​മാ​ർ​ക്ക് പ്ര​വാ​സ​ലോ​ക​ത്തി​ന്റെ കൈ​യ​ടി.പാ​ർ​ല​മെ​ന്റി​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് ചൂ​ഷ​ണം തു​റ​ന്നു​കാ​ട്ടി. ‘പ്ര​വാ​സി​ക​ൾ നാ​ടുക​ട​ത്ത​പ്പെ​ട്ട​വ​ര​ല്ല​ന്നും കോ​ടി​ക്ക​ണ​ക്കി​ന് വി​ദേ​ശ​പ​ണം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ഇ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഷാ​ഫി പറമ്പിൽ ഉ​ണ​ർ​ത്തി. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന കാ​ര​ണം പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​നാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ മ​റു​പ​ടി.വി​മാ​ന യാ​ത്രാ​നി​ര​ക്കി​ലെ ക്ര​മാ​തീ​ത​മാ​യ…

Read More

‘ഒരാളെ ജനിച്ച മതത്തില്‍ തളച്ചിടാനാവില്ല’: ഹൈക്കോടതി

മതം മാറുന്ന വ്യക്തിക്ക് രേഖകള്‍ തിരുത്തി കിട്ടാൻ അവകാശമുണ്ടെന്നു ഹൈക്കോടതി. മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഏതെങ്കിലും മതത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ വ്യക്തിയെ ആ മതത്തില്‍ തന്നെ തളച്ചിടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ക്രിസ്തുമതം സ്വീകരിച്ച കൊച്ചി മഞ്ഞുമ്മല്‍ സ്വദേശികളായ സഹോദരങ്ങളുടെ വിദ്യാഭ്യാസ രേഖകള്‍ തിരുത്താൻ അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.  ഹിന്ദു മാതാപിതാക്കള്‍ക്കു ജനിച്ച്‌ ക്രിസ്തു മതത്തിലേക്ക് മാറിയ ലോഹിത്, ലോജിത് എന്നിവരാണ് കോടതിയ സമീപിച്ചത്. 2017ല്‍ മതം മാറിയ ഹർജിക്കാർ…

Read More

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ തെരഞ്ഞെടുത്ത കവിതകൾ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ സിൻ ആണ് മികച്ച നോവൽ. എൻ രാജനെഴുതിയ ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ഇ ഫോർ ഈഡിപ്പസ് മികച്ച നാടകമായി തെരഞ്ഞെടുത്തു. പി പവിത്രൻ്റെ ഭൂപടം തലതിരിക്കുമ്പോൾ ആണ് മികച്ച സാഹിത്യ വിമ‍ർശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവൻ്റെ ഇന്ത്യയെ വീണ്ടെടുക്കൽ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള…

Read More

കെ വസുകിയുടെ പുതിയ നിയമനം: കേരളത്തിന് താക്കിത്

വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്‍റെ പുതിയ നിയമനത്തിൽ കേരളത്തിന് താക്കീതും നൽകി. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ…

Read More

നിപാ വൈറസ് ബാധ സജീവം; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഹൈബി ഈഡൻ

കേരളത്തില്‍ വീണ്ടും നിപാ വൈറസ് ബാധ സജീവമായ സാഹചര്യത്തില്‍ ഹൈബി ഈഡന്‍ എംപി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയം ഉയര്‍ത്തി. നിപാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച്, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതേസമയം, മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച…

Read More

മസ്തിഷ്‌ക ജ്വരം: പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി കേരളം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്.  തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ…

Read More