
കനത്ത മഴ; കേരളത്തിൽ എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ തുടരുന്നതിനിടെ വയനാട്, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കനത്ത ഉരുൾപൊട്ടലും നാശനഷ്ടവും. വയനാട് ജില്ലയിലെ മടിക്കൈ, ചൂരൽമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമാണ് ഉരുൾപൊട്ടിയത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ നാനൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ഊർജിത ശ്രമം ആരംഭിച്ചു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതതു ജില്ലകളിലെ…