മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി എത്രയെന്ന് അറിയിക്കണം; സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം

മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി എത്രയാണെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ വനം പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ച ശേഷം ഏലം കുത്തകപാട്ട ഭൂമി വിഷയത്തിൽ എന്ത് ഇടപെടൽ നടത്തണമെന്ന് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത് എന്ന് അമിക്കസ്‌ക്യുറിയും സീനിയർ അഭിഭാഷകനുമായ കെ. പരമേശ്വർ സുപ്രീം…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്: രഞ്ജിനിയുടെ ഹർജി തള്ളി, സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി. റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ രഞ്ജിനിയോടു കോടതി നിർദേശിച്ചു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുൻപാകെയുണ്ടായിരുന്ന ഹർജി സാങ്കേതികതയുടെ പേരിലാണ് തള്ളിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അതേസമയം, സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനി പറഞ്ഞു.

Read More

കേരളത്തിൽ വീണ്ടും മഴ കനക്കുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു.തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക്…

Read More

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്: 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം,…

Read More

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത വേണം

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,  യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചു. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടാണ്.  ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ…

Read More

കേരളാ ഹൈക്കോടതിയിലെ പരിപാടിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ പങ്കെടുക്കില്ല

കേരളാ ഹൈക്കോടതിയിലെ പരിപാടിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ് പങ്കെടുക്കില്ല. അനാരോഗ്യം കാരണം പങ്കെടുക്കില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്നുളള അറിയിപ്പ്. പകരം സുപ്രീം കോടതി ജഡ്ജ് ബി ആർ ഗവായ് പങ്കെടുക്കും. ഹൈക്കോടതിയുടെ ഡിജിറ്റൽ കോർട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയിൽ വേദി പങ്കിടില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ നിലപാട്. കോടതിയിൽ ഈ ഫൈലിങ്ങും…

Read More

കേരളത്തിൽ നാളെ ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്; മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ല

കൊൽക്കത്തയിൽ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടർമാര് ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. ഇന്ത്യൻ മെഡിക്കൽ…

Read More

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കേരളത്തിൽ ആഘോഷമാക്കി ‘പാക് മരുമകൻ’

78-മത് ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തി പാകിസ്ഥാന്‍ പൗരനും സോഷ്യല്‍ മീഡിയ താരവുമായ തൈമൂര്‍ താരിഖ്. തൈമൂര്‍, ഭാര്യ ശ്രീജയുടെ കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പുതിയതായി ലഭിച്ച വിസിറ്റ് വിസയില്‍ രണ്ടാഴ്ചത്തേക്കാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. അടുത്തിടെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി തൈമൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. യുഎഇയിലെ അജ്മാനിലാണ് തൈമൂര്‍ താരിഖ് ഭാര്യ ശ്രീജയ്ക്കൊപ്പം താമസിക്കുന്നത്. 

Read More

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം ; കേരളത്തിലും പ്രതിഷേധം, നാളെ സമരം , കരിദിനമായി ആചരിക്കും

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ യുവ ഡോക്ടർമാർ നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് സമരം ചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം…

Read More

അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച്ച വരെ അതിശക്തമായ…

Read More