കൊറിയർ സർവ്വീസ് എന്ന പേരിലും തട്ടിപ്പ്; മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ വ്യാജ ഫോൺ കോളുകൾ ലഭിച്ചു

ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്. വിവിധ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് ലഭിച്ച ഫോൺകോളിൽ അവരുടെ പേര് വിവരങ്ങൾ അടങ്ങിയ കൊറിയറിൽ നിന്നും എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കണ്ടെത്തി എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. +919228926982, 9225852580 ഈ രണ്ട് നമ്പറുകളിൽ നിന്നുമാണ് മാധ്യമപ്രവർത്തകർക്ക് കോളുകൾ ലഭിച്ചത്. മാധ്യമ പ്രവർത്തകരുടെ വ്യക്തിവിവരങ്ങൾ ചോദിച്ചറിയുന്നതിന് പുറമേ വീഡിയോ…

Read More

കടമെടുപ്പു പരിധിയിൽ നേരത്തെ വാദം കേള്‍ക്കണമെന്ന് കേരളം, പരിഗണിക്കാമെന്ന് സുപ്രീം കോടതി

കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം നല്‍കിയ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതിനായി രജിസ്ട്രി നടപടി തുടങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ബെഞ്ചിനു മുന്നിലെത്തിയത്. ഇക്കാര്യം പരിഗണിക്കുമെന്ന് കേരളത്തിനു വേണ്ടി ഹാജരായ…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിർദ്ദേശിച്ചു. ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതോടെ ഉരുൾപ്പൊട്ടലുണ്ടായ വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ…

Read More

കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിലാണ് ഇന്നും നാളെയും മഴ മുന്നറിയിപ്പുള്ളത്. 

Read More

കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്നടക്കം അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. അതി…

Read More

നടിയുടെ ആരോപണം; കോൺഗ്രസ് നേതാവിനെ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷിക്കണം: വനിതാ അഭിഭാഷക കൂട്ടായ്മ

ലൈംഗിക ചൂഷണത്തിനായി നടിയെ നിർമാതാവ് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത്. വി. എസ് ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. ആരോപണം അതീവ ഗുരുതരമായത് കൊണ്ട് തന്നെ പൊലീസ് അന്വേഷണത്തോടൊപ്പം പാർട്ടി തലത്തിൽ പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അഡ്വ. സറീന ജോർജ്ജ് അടക്കം പതിനഞ്ചോളം വനിതാ അഭിഭാഷകരാണ്…

Read More

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും മഴ പെയ്യാൻ നേരിയ സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഓഗസ്റ്റ്…

Read More

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു ; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസ‍ർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും മഴ പെയ്യാൻ നേരിയ സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ,കാസ‍ർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഓഗസ്റ്റ് 29 ന്…

Read More

സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും.  ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63…

Read More

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph വരെ വേഗത) വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ…

Read More